കൊലപാതകത്തിന്റെ ചുരുളഴിക്കും ‘മൈക്കിള്‍സ് കോഫി ഹൗസ്’
മധുരം ഈ ജീവിതം എന്ന ചിത്രത്തിന് ശേഷം അനില്‍ ഫിലിപ്പ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മൈക്കിള്‍സ് കോഫി ഹൗസ്’. പുതുമുഖങ്ങളായ ധീരജ് ഡെന്നിയും മാര്‍ഗരറ്റ് ആന്റണിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കോഫി ഷോപ്പിന്റെ പശ്ചാലത്തില്‍ സൗഹൃദം നുണഞ്ഞുകൊണ്ടിരിക്കുന്ന ഒരു യുവതിയുടെയും യുവാവിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായിട്ട് കടന്നു വരുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒപ്പം ചിത്രത്തിന്റെ അവസാനരംഗം വരെ കോഫി ഹൗസിലെ കൊലപാതകം നടത്തിയതാര് എന്ന ഉദ്വേഗജനകമായ ചോദ്യം പ്രേഷക മനസില്‍ അവശേഷിപ്പിക്കും […]

മധുരം ഈ ജീവിതം എന്ന ചിത്രത്തിന് ശേഷം അനില്‍ ഫിലിപ്പ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മൈക്കിള്‍സ് കോഫി ഹൗസ്’. പുതുമുഖങ്ങളായ ധീരജ് ഡെന്നിയും മാര്‍ഗരറ്റ് ആന്റണിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
ഒരു കോഫി ഷോപ്പിന്റെ പശ്ചാലത്തില്‍ സൗഹൃദം നുണഞ്ഞുകൊണ്ടിരിക്കുന്ന ഒരു യുവതിയുടെയും യുവാവിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായിട്ട് കടന്നു വരുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഒപ്പം ചിത്രത്തിന്റെ അവസാനരംഗം വരെ കോഫി ഹൗസിലെ കൊലപാതകം നടത്തിയതാര് എന്ന ഉദ്വേഗജനകമായ ചോദ്യം പ്രേഷക മനസില്‍ അവശേഷിപ്പിക്കും വിധത്തിലാണ് ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ക്രൈം എന്ന മനുഷ്യന്റെ അടിസ്ഥാന ചോദനയെ അവതരിപ്പിക്കുക എന്നതാണ് ചിത്രത്തിന്റെ പ്രമേയം.
മലയാള സിനിമയിലെ യുവതാരങ്ങളായ നിവിന്‍ പോളിയുടെയും ടൊവിനൊ തോമസിന്റെയും ബന്ധുവാണ് ചിത്രത്തിലെ നായകന് ധീരജ് ഡെന്നി. കൊവിഡിന് തൊട്ട് മുന്‍പ് അങ്കമാലിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ യുവാക്കളെയും കുടുംബ പ്രേഷകരെയും ആണ് ലക്ഷ്യമിടുന്നത്.
രഞ്ജി പണിക്കര്‍, ഡോ റോണി, ജിന്‍സ് ഭാസ്കര്‍, സ്പടികം ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതൊരു ബിഗ് ബജറ്റ് ചിത്രമായത് കൊണ്ട് തന്നെ തിയറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ജിസോ ജോസാണ് ചിത്രത്തിന്റെ നിര്‍മാണം.
കര്ണന് നെപ്പോളിയന് ഭഗത് സിംഗ് എന്ന ശരത് ജി മേനോന് സിനിമയാണ് റിലീസിനൊരുങ്ങിയിരിക്കുന്ന മറ്റൊരു ധീരജ് ഡെന്നി ചിത്രം.