Top

മലയാള സിനിമ ഷൂട്ടിങ്ങ് തെലുങ്കാനയിലേക്ക്; കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കണമെന്ന് ഫെഫ്ക

കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ സിനിമ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേക്ക് മാറ്റാന്‍ മലയാള സിനിമ. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമകളുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി ഇല്ല. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ തെലുങ്കാനയിലും തമിഴ്‌നാട്ടിലും ചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രോ ഡാഡി, ദിലീപ് ചിത്രം കേശു വീടിന്‍റെ ഐശ്വര്യം, മഞ്ജു വാര്യർ, ജയസൂര്യ ചിത്രം മേരി ആവാസ് സുനോ എന്നിവയുടെ ചിത്രീകരണം തമിഴ്നാട്ടിലും തെലുങ്കാനയിലുമായി നടക്കും. […]

14 July 2021 1:32 AM GMT
ഫിൽമി റിപ്പോർട്ടർ

മലയാള സിനിമ ഷൂട്ടിങ്ങ് തെലുങ്കാനയിലേക്ക്; കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കണമെന്ന് ഫെഫ്ക
X

കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ സിനിമ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേക്ക് മാറ്റാന്‍ മലയാള സിനിമ. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമകളുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി ഇല്ല. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ തെലുങ്കാനയിലും തമിഴ്‌നാട്ടിലും ചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രോ ഡാഡി, ദിലീപ് ചിത്രം കേശു വീടിന്‍റെ ഐശ്വര്യം, മഞ്ജു വാര്യർ, ജയസൂര്യ ചിത്രം മേരി ആവാസ് സുനോ എന്നിവയുടെ ചിത്രീകരണം തമിഴ്നാട്ടിലും തെലുങ്കാനയിലുമായി നടക്കും.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ഫെഫ്ക ആവശ്യപ്പെടും. പുതിയ സാഹചര്യത്തില്‍ മാസങ്ങളായി തൊഴില്‍ രഹിതരായ കേരളത്തിലെ സിനിമ തൊഴിലാളികള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഇക്കാര്യം കണക്കിലെടുത്ത് ഷൂട്ടിങ്ങിന് അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി അടിയന്തരമായി സംഭവത്തില്‍ ഇടപെടണമെന്നും ഫെഫ്ക അറിയിച്ചു.

കൊവിഡിന്റെ രണ്ടാം വരവോടെ സിനിമ പ്രവര്‍ത്തകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തിയറ്ററുകള്‍ അടച്ചിട്ടതോടെ പല സിനിമകള്‍ക്കും മുടക്ക് മുതലും തിരികെ ലഭിച്ചിരുന്നില്ല. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി സിനിമ റിലീസുകള്‍ നടക്കുന്നുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതിയില്ല. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ പരിഗണിക്കണമെന്ന് ഫെഫ്ക നേരത്തെയും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ടാം കൊവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സിനിമ മേഖല പൂര്‍ണ്ണമായും അടിച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

Next Story