Top

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മലയാള സിനിമ

മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ താരങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, അജു വര്‍ഗീസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന് 103 വയസ്സായിരുന്നു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.15 നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വര്‍ണ്ണനാവിന്റെ ഉടമയെന്നും ചിരിയുടെ തിരുമേനിയെന്നയും ചിരിയുടെ തമ്പുരാനെന്നും വിളിപ്പേരുണ്ടായിരുന്ന ക്രിസോസ്റ്റം തിരുമേനി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു. […]

4 May 2021 11:39 PM GMT
ഫിൽമി റിപ്പോർട്ടർ

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മലയാള സിനിമ
X

മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ താരങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, അജു വര്‍ഗീസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന് 103 വയസ്സായിരുന്നു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.15 നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ.

Posted by Mohanlal on Tuesday, May 4, 2021

സ്വര്‍ണ്ണനാവിന്റെ ഉടമയെന്നും ചിരിയുടെ തിരുമേനിയെന്നയും ചിരിയുടെ തമ്പുരാനെന്നും വിളിപ്പേരുണ്ടായിരുന്ന ക്രിസോസ്റ്റം തിരുമേനി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു. 1944ല്‍ ശെമ്മാശപ്പട്ടം സ്വീകരിച്ച ക്രിസോസ്റ്റം തിരുമേനി 1953ല്‍ റെമ്പാനായി മാറി. 1999 ലാണ് ക്രിസോസ്റ്റം തിരുമേനി സഭയുടെ പരമാധ്യക്ഷനായി. ശാരീരിക അവശതകളെത്തുടര്‍ന്ന് 2007 ഒക്ടോബറിന് സ്ഥാനത്യാഗം ചെയ്ത അദ്ദേഹം അതേ വര്‍ഷം തന്നെ വലിയ മെത്രോ പൊലീത്തയായി. 2018ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷന്‍ നല്‍കി ആദരിച്ചു.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ

Posted by Mammootty on Tuesday, May 4, 2021

ഇന്ത്യയില്‍ ഏറ്റവുമധികം കാലം മേല്‍പ്പട്ട സ്ഥാനം അലങ്കരിച്ചെന്ന ബഹുമതിയും ക്രിസോസ്റ്റം തിരുമേനിയ്ക്ക് സ്വന്തമാണ്. എന്ത് സംസാരിക്കുമ്പോഴും അതില്‍ നിര്‍ദ്ദോഷമായ നര്‍മ്മത്തിന്റെ മേമ്പൊടി കൂടി ചേര്‍ക്കുന്ന ക്രിസോസ്റ്റം തിരുമേനിയ്ക്ക് കേരളമൊട്ടാകെ വലിയ സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിരുന്നു.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ 🙏

Posted by Prithviraj Sukumaran on Tuesday, May 4, 2021

നാളെ മൂന്ന് മണിക്കാണ് തിരുമേനിയുടെ കബറടക്കം. തിരുമേനിയുടെ ഭൗതിക ശരീരം കുമ്പനാട് ആശുപത്രി ചാപ്പലില്‍ നിന്നും തിരുവല്ല ഡോ അലക്സാണ്ടര്‍ മാര്‍ത്തോമ ഹാളിലേക്ക് മാറ്റും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ചടങ്ങുകള്‍ നടക്കുകയെന്ന് മാര്‍ത്തോമ സഭ അധ്യക്ഷന്‍ ഡോ തിയഡോഷ്യസ് മാര്‍ത്തോമ മെത്രോപ്പൊലീത്ത് അറിയിച്ചു.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് ആദരാഞ്ജലികൾ! 💔

Posted by Aju Varghese on Tuesday, May 4, 2021
Next Story

Popular Stories