Top

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിനായി വിപി സാനു വീണ്ടും കളത്തില്‍; എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ഥി

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വി പി സാനു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റിനെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐഎം തീരുമാനിച്ചു. പാര്‍ട്ടി എന്ത് ഉത്തരാവാദിത്വം ഏല്‍പിച്ചാലും അത് ഏറ്റെടുക്കുമെന്ന് സാനു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജനങ്ങളേയും അവരുടെ ശക്തിയേയും വില കുറച്ച് കണ്ടതിന്റെ തിരിച്ചടി ഇക്കുറിയുണ്ടാകുമെന്ന് വി പി സാനു പറഞ്ഞു. അനിവാര്യമായ പല കാരണങ്ങള്‍ കൊണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാറുണ്ട്. പക്ഷേ ഇത്തവണ മലപ്പുറത്ത് നടക്കാന്‍ പോകുന്നത് അങ്ങനെ ഒരു കാരണം കൊണ്ടുള്ളതല്ല. മറ്റൊരു […]

8 March 2021 4:15 AM GMT

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിനായി വിപി സാനു വീണ്ടും കളത്തില്‍; എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ഥി
X

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വി പി സാനു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റിനെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐഎം തീരുമാനിച്ചു. പാര്‍ട്ടി എന്ത് ഉത്തരാവാദിത്വം ഏല്‍പിച്ചാലും അത് ഏറ്റെടുക്കുമെന്ന് സാനു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജനങ്ങളേയും അവരുടെ ശക്തിയേയും വില കുറച്ച് കണ്ടതിന്റെ തിരിച്ചടി ഇക്കുറിയുണ്ടാകുമെന്ന് വി പി സാനു പറഞ്ഞു.

അനിവാര്യമായ പല കാരണങ്ങള്‍ കൊണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാറുണ്ട്. പക്ഷേ ഇത്തവണ മലപ്പുറത്ത് നടക്കാന്‍ പോകുന്നത് അങ്ങനെ ഒരു കാരണം കൊണ്ടുള്ളതല്ല. മറ്റൊരു സ്ഥാനം ലഭിക്കും എന്ന് കരുതിയുള്ള ചാഞ്ചാട്ടമാണത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളെ, അവരുടെ ശക്തിയെ ആരും വിലകുറച്ച് കാണരുത്. അങ്ങനെ കണ്ട് വെല്ലുവിളിച്ചവര്‍ക്ക് എല്ലാം തിരിച്ചടിയും ലഭിച്ചിട്ടുണ്ട്.

വി പി സാനു

12 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള മലപ്പുറം മണ്ഡലത്തില്‍ പകുതിയിലധികം വോട്ടുകള്‍ നേടിയാണ് കഴിഞ്ഞ വര്‍ഷം പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോയത്. കുഞ്ഞാലിക്കുട്ടി 5.89 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എസ്എഫ്‌ഐ നേതാവ് വി പി സാനുവിന് 3.29 ലക്ഷം പേര്‍ വോട്ടുചെയ്തു. 2,60,153 വോട്ടുകളായിരുന്നു ലീഗ് നേതാവിന്റെ ഭൂരിപക്ഷം.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി രംഗത്തിറക്കി. നിലവില്‍ ലക്ഷദ്വീപിന്റെ ചുമതല നല്‍കിയിരിക്കുന്ന അബ്ദുള്ളക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കുന്നതിന് വേണ്ടി ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തില്‍ പരിഗണിക്കുന്നുണ്ടെന്ന് മുന്‍പേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്ദുള്ളക്കുട്ടി.

ന്യൂനപക്ഷ സമുദായത്തില്‍ പെട്ട മുന്‍ എംപിയെ മലപ്പുറത്ത് രംഗത്തിറക്കിയാല്‍ മികച്ച മത്സരം കാഴ്ച്ച വെയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ തവണ താമര ചിഹ്നത്തില്‍ മത്സരിച്ച വി ഉണ്ണികൃഷ്ണന് 82,332 വോട്ടുകളാണ് ലഭിച്ചത്.

ഉറച്ച കോട്ടയില്‍ കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയായി മുസ്ലീം ലീഗ് എം പി അബ്ദുസമദ് സമദാനിയെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. മുസ്ലീം ലീഗ് നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് സുലൈമാന്‍ സേട്ടിനെ പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. പാര്‍ലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും സജീവമായി ഇടപെടല്‍ നടത്താന്‍ സിറാജിന് കഴിയുമെന്ന് അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പത്ത് വര്‍ഷം മുന്‍പാണ് സിറാജ് സുലൈമാന്‍ സേട്ട് ഐഎന്‍എല്‍ വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പദവികളൊന്നുമില്ലാത തുടര്‍ന്ന സിറാജിന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി സ്ഥാനമാണ് ഇപ്പോഴുള്ളത്. മണ്ണാര്‍ക്കാട് നിന്ന് രണ്ട് തവണ എംഎല്‍എയായ എന്‍ ഷംസുദ്ദീന്‍, പെരിന്തല്‍മണ്ണ എംഎല്‍എയും മുന്‍ മന്ത്രിയുമായ മഞ്ഞളാംകുഴി അലി എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

സിറാജ് സുലൈമാന്‍ സേട്ട്

മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജി വെച്ചതിനേത്തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് വരുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് മലപ്പുറം ബൈ ഇലക്ഷനും.

Next Story