മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐഎം; താനൂരില്‍ നിന്ന് വി അബ്ദുറഹ്മാന് മാറി മത്സരിക്കും, വി ശശികുമാറും മത്സരിച്ചേക്കും
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ മലപ്പുറം ജില്ലയിലെ ഇടതുപക്ഷ ക്യാമ്പുകളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി. നിലവില്‍ നാല് സീറ്റ് കൈയ്യിലുള്ള എല്‍ഡിഎഫ് ഇത്തവണ ഏഴ് സീറ്റുകളാണ് ലക്ഷ്യമിടുന്നത്. പൊന്നാനി മണ്ഡലത്തില്‍ പി ശ്രീരാമകൃഷ്ണന് തന്നെ മത്സരിക്കും. തവനൂരില്‍ കെടി ജലീലും നിലമ്പൂരില്‍ പിവി അന്‍വറും വീണ്ടും മത്സരിക്കും. ഏറനാട് മണ്ഡലത്തില്‍ ജനപ്രിയനായ കായിക താരത്തെ പരീക്ഷിക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനും ആര്‍ആര്‍എഫ് കമാണ്ടന്റുമായിരുന്ന യു ഷറഫലിയെ ഏറനാട് ഇറക്കാനാണ് സിപിഐഎം ആലോചന. […]

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ മലപ്പുറം ജില്ലയിലെ ഇടതുപക്ഷ ക്യാമ്പുകളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി. നിലവില്‍ നാല് സീറ്റ് കൈയ്യിലുള്ള എല്‍ഡിഎഫ് ഇത്തവണ ഏഴ് സീറ്റുകളാണ് ലക്ഷ്യമിടുന്നത്.
പൊന്നാനി മണ്ഡലത്തില്‍ പി ശ്രീരാമകൃഷ്ണന് തന്നെ മത്സരിക്കും. തവനൂരില്‍ കെടി ജലീലും നിലമ്പൂരില്‍ പിവി അന്‍വറും വീണ്ടും മത്സരിക്കും. ഏറനാട് മണ്ഡലത്തില്‍ ജനപ്രിയനായ കായിക താരത്തെ പരീക്ഷിക്കാനാണ് സിപിഐഎം ആലോചിക്കുന്നത്.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനും ആര്‍ആര്‍എഫ് കമാണ്ടന്റുമായിരുന്ന യു ഷറഫലിയെ ഏറനാട് ഇറക്കാനാണ് സിപിഐഎം ആലോചന. ഇക്കാര്യം ആവശ്യപ്പെട്ട് ഷറഫലിയെ സിപിഐഎം സമീപിച്ചു കഴിഞ്ഞു.
സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഷറഫലി ഐപിഎസിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധി എതിരായാല്‍ ഷറഫലി മത്സര രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടറുകള്‍. കഴിഞ്ഞ തവണ മത്സരിച്ച കെടി അബ്ദുറഹ്മാന്റെ പേരും ഇടതുപക്ഷം പരിഗണിക്കുന്നുണ്ട്.
താനൂര്‍ സിറ്റിങ് എംഎല്‍എയായ വി അബ്ദുറഹ്മാന് ഇത്തവണ മണ്ഡലം മാറി മത്സരിച്ചേക്കും. ജന്മനാടായ തിരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. 10 വര്‍ഷം തിരൂര്‍ നഗരസഭ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായിരുന്നു അബ്ദുറഹ്മാന്. അബ്ദുറഹ്മാന് മാറുകയാണെങ്കില്‍ കഴിഞ്ഞ തവണ തിരൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഗഫൂര്‍ പി ലില്ലീസോ സിപി ഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ഇ ജയനോ താനൂരില്‍ സ്ഥാനാര്‍ത്ഥിയാവും.
തിരൂരങ്ങാടിയില്‍ കഴിഞ്ഞ തവണ മത്സരിച്ച നിയാസ് പുളിയ്ക്കലകത്ത് തന്നെ സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ സിഡ്കോ ചെയര്‍മാനാണ് അദ്ദേഹം.
പെരിന്തല്‍മണ്ണയില്‍ മുന്‍ എംഎല്‍എ വി ശശികുമാറിനെ തന്നെ ഇക്കുറിയും എല്‍ഡിഎഫ് മത്സരിപ്പിച്ചേക്കും. കഴിഞ്ഞ തവണ മഞ്ഞളാംകുഴി അലിയോട് 500 വോട്ടുകള്‍ക്ക് മാത്രമാണ് ശശികുമാര്‍ പരാജയപ്പെട്ടത്. മങ്കടയില്‍ അഹമ്മദ് കബീറിന്റെ ഭൂരിപക്ഷം 1250 വോട്ടുകളായി കുറച്ച അഡ്വ ടികെ റഷീദലിയെ തന്നെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് ആലോചന.