2020 ല്‍ ഒമാന്‍ വിട്ടത് 2.7 ലക്ഷം പ്രവാസികള്‍

ഒമാനിന്റെ പ്രവാസി ജനസംഖ്യയില്‍ വന്‍ ഇടിവ്. 2019 അവസാനം മുതല്‍ 2020 വരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 270,000 പ്രവാസികളാണ് ഒമാനില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങിയത്. പ്രവാസികളുടെ എണ്ണത്തില്‍ 16 ശതമാനം ഇടിവാണ് കൊവിഡ് പ്രതിസന്ധിയോട് കൂടി ഉണ്ടായിരിക്കുന്നത്. ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റില്റ്റിക്സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
കൊവിഡ് വ്യാപനം മൂലം രാജ്യത്തെ തൊഴില്‍ മേഖലയിലുണ്ടായ തകര്‍ച്ചയാണ് ഇത്രയധികം പ്രവാസികള്‍ മടങ്ങാന്‍ കാരണമായത്. 2009 ലെ സാമ്പത്തിക മാന്ദ്യ സമയത്താണ് ഒമാനില്‍ ഇതിനു മുമ്പ് ഇത്ര വലിയ പ്രതിസന്ധി പ്രവാസികള്‍ നേരിട്ടത്. 2009-2010 ല്‍ 340,000 വിദേശ തൊഴിലാളികളാണ് ഒമാനില്‍ നിന്നും മടങ്ങിയത്.
കൊവിഡ് വ്യാപനത്തിനിടെ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഈ രാജ്യങ്ങളിലാകെ പ്രവാസികള്‍ക്ക് വ്യാപക തൊഴില്‍ നഷ്ടമുണ്ടാവുമെന്ന് നേരത്തെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2008-2009 വര്‍ഷങ്ങളിലെ സാമ്പത്തിക പ്രതിസന്ധി മൂലവും 2014-2015 വര്‍ഷങ്ങളിലെ എണ്ണ വിലയിടിവ് മൂലവും ജിസിസി രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികളുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും 2020 ല്‍ ഗള്‍ഫ് വിടുന്ന പ്രവാസികളുടെ എണ്ണം.