വഴിയോരത്തെ പെൺകുട്ടി എങ്ങനെ എന്റെ മോഡലായി? മഹാദേവൻ തമ്പി

അതിഥി തൊഴിലാളി പെണ്‍ക്കുട്ടിയെ മോഡലാക്കി സിനിമറ്റോഗ്രഫര്‍ മഹാദേവന്‍ തമ്പി എടുത്ത ഫോട്ടോകളാണ് സമൂഹ മാധ്യമത്തില്‍ ചർച്ചാ വിഷയമായിരുന്നു സാധാരണ സെലിബ്രറ്റി മോഡലുകലില്‍ നിന്ന് വ്യത്യസ്തമായി വഴിയോര കച്ചവടം നടത്തുന്ന പെണ്‍കുട്ടിയെ മോഡലാക്കിയതാണ് ഫോട്ടോഷൂട്ടിന്റെ പ്രത്യേകത. ഷൂട്ട് ചെയ്തതെങ്ങിനെയാണെന്നും പെണ്‍കുട്ടിയുടെ മെയ്ക്കോവറും ഉള്‍പ്പെടുത്തി മഹാദേവന്‍ തമ്പി പുറത്തുവിട്ട വീഡിയോ വൈറലായിരുന്നു. പെൺകുട്ടിയുടെ ക്സിരിയാണ് തന്നെ ആകർഷിച്ചതെന്നും ഫോട്ടോ ഷൂട്ടിനായി പെൺകുട്ടിയെയും ബന്ധുക്കളെയും കൺവിൻസ് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും മഹാദേവൻ തമ്പി റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.

വഴിയോരത്ത് ചെറുകിട സാധനങ്ങൾ വിൽക്കുന്ന ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടിയായിരുന്നു മഹാദേവൻ തമ്പിയുടെ മോഡൽ ആയത്‌. സാധനങ്ങൾ വിൽക്കുമ്പോൾ അവർക്ക് ഒരു യാചകരുടെ ഭാവമായിരിക്കും. എന്നാൽ ജോലിയിൽ നിന്നും മാറി നിൽക്കുമ്പോൾ അവരുടെ യഥാർത്ഥ ഭാവം പുറത്ത് വരും. അപ്പോഴാണ് അവരുടെ സൗന്ദര്യം ശെരിക്കും ബോധ്യപ്പെടുക. ഫോട്ടോഷൂട്ടിന്റെ സമയത്ത് ആസ്മാന്റെ മുഖത്ത് കണ്ട സന്തോഷം പകർത്തുകയായിരുന്നു തന്റെ ഉദ്ദേശമെന്ന് മഹാദേവൻ തമ്പി പറഞ്ഞു.

ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനിലാണ് ഫോട്ടോഷൂട്ടിന്റെ ചിത്രീകരണം നടന്നത്. മോഡലായ പെണ്‍കുട്ടിക്ക് ഗംഭീര മെയ്‌ക്കോവര്‍ നല്‍കിയത് മേക്കപ്മാന്‍ പ്രബിനാണ്. മേക്കപ്പ് പോലെ തന്നെ കോസ്റ്റിയൂമും മെയ്‌ക്കോവറിന്റെ പ്രധാന ഘടകമാണ്. അയന ഡിസൈന്‍സിലെ ഷെറിനാണ് ഷൂട്ടിനു വേണ്ട് കോസ്റ്റിയൂമുകള്‍ തിരഞ്ഞെടുത്തത്.

Latest News