Top

മഗ്വെയ്ര്‍ പരിശീലനം പുനരാരംഭിച്ചു; എന്നാല്‍ യൂറോയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കളിക്കേണ്ടെന്നു കോച്ച്

യൂറോ കപ്പ് ഫുട്‌ബോളിന്റെ കിക്കോഫിന് മുമ്പ് ഇംഗ്ലണ്ടിന് ആശ്വാസ വാര്‍ത്ത. പ്രതിരോധ നിരയിലെ വിശ്വസ്ത താരം ഹാരി മഗ്വെയ്ര്‍ പരുക്കില്‍ നിന്നു മുക്തനായി പരിശീലനം, പുനരരാംഭിച്ചു. ഇന്നലെ ടീമംഗങ്ങള്‍ക്കൊപ്പം ഒരു മണിക്കൂറോളം പരിശീലനം നടത്തിയ താരം പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്തെന്നും ടീം വൃത്തങ്ങള്‍ അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകനായ മഗ്വെയ്‌റിന് ക്ലബ് മത്സരത്തിനിടെയാണ് പരുക്കേറ്റത്. കണങ്കാലിലെ ലിഗമെന്റിനേറ്റ പരുക്കിനെത്തുടര്‍ന്ന് മേയ് ഒമ്പതു മുതല്‍ താരം വിശ്രമത്തിലായിരുന്നു. പരുക്കില്‍ നിന്നു മുക്തനായി ഒരാഴ്ച […]

11 Jun 2021 2:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഗ്വെയ്ര്‍ പരിശീലനം പുനരാരംഭിച്ചു; എന്നാല്‍ യൂറോയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കളിക്കേണ്ടെന്നു കോച്ച്
X

യൂറോ കപ്പ് ഫുട്‌ബോളിന്റെ കിക്കോഫിന് മുമ്പ് ഇംഗ്ലണ്ടിന് ആശ്വാസ വാര്‍ത്ത. പ്രതിരോധ നിരയിലെ വിശ്വസ്ത താരം ഹാരി മഗ്വെയ്ര്‍ പരുക്കില്‍ നിന്നു മുക്തനായി പരിശീലനം, പുനരരാംഭിച്ചു.

ഇന്നലെ ടീമംഗങ്ങള്‍ക്കൊപ്പം ഒരു മണിക്കൂറോളം പരിശീലനം നടത്തിയ താരം പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്തെന്നും ടീം വൃത്തങ്ങള്‍ അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകനായ മഗ്വെയ്‌റിന് ക്ലബ് മത്സരത്തിനിടെയാണ് പരുക്കേറ്റത്.

കണങ്കാലിലെ ലിഗമെന്റിനേറ്റ പരുക്കിനെത്തുടര്‍ന്ന് മേയ് ഒമ്പതു മുതല്‍ താരം വിശ്രമത്തിലായിരുന്നു. പരുക്കില്‍ നിന്നു മുക്തനായി ഒരാഴ്ച മുമ്പേ വ്യായാമങ്ങള്‍ പുനരാരംഭിച്ച താരം ഇന്നലെയാണ് ആദ്യമായി ഗ്രൗണ്ടിലിറങ്ങി പരിശീലിച്ചത്.

എന്നാല്‍ താരത്തെ യൂറോ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഉപയോഗിക്കേണ്ടെന്നാണ് പരിശീലകന്‍ ഗ്യാരി സൗത്ത്‌ഗേറ്റിന്റെ തീരുമാനം. മഗ്വെയ്‌റിനെ പോലൊരു താരത്തെ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ടീമിന് ഏറെ ആവശ്യമുള്ളതാണെന്നും പരുക്കു ഭേദമായ ഉടനെ മത്സരങ്ങള്‍ക്കിറക്കി താരത്തെ തളര്‍ത്താന്‍ തയാറല്ലെന്നുമാണ് സൗത്തഗേറ്റിന്റെ പക്ഷം.

യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ഇംഗ്ലണ്ട്. ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, സ്‌കോട്ട്‌ലന്‍ഡ് എന്നിവരാണ് മറ്റു ടീമുകള്‍. നാളെ വൈകിട്ട് ക്രൊയേഷ്യയ്‌ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. 19-ന് സ്‌കോട്ട്‌ലന്‍ഡിനെയും 23-ന് ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും.

Next Story

Popular Stories