Top

ആഡംബര കാർ നികുതി വിഷയം; വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട ഉത്തരവിന് താൽകാലിക സ്റ്റേ

തമിഴ് സൂപ്പർ സ്റ്റാർ വിജയ്ക്ക് ആഡംബരക്കാറിന്റെ നികുതി വിഷയത്തിൽ ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ചിൻറെ താൽക്കാലിക സ്റ്റേ. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ഹർജി തള്ളിക്കൊണ്ടായിരുന്നു സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ്. കൂടാതെ സിനിമയിലെ ഹീറോ ജീവിതത്തിൽ വെറും റീൽ ഹീറോ ആയി മാറരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നൽകാതിരിക്കാനോ വേണ്ടിയല്ല അപ്പീൽ. മറിച്ച് ജഡ്ജിയുടെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾക്കെതിരാണ് അപ്പീലെന്ന് […]

27 July 2021 3:45 AM GMT
ഫിൽമി റിപ്പോർട്ടർ

ആഡംബര കാർ നികുതി വിഷയം; വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട ഉത്തരവിന് താൽകാലിക സ്റ്റേ
X

തമിഴ് സൂപ്പർ സ്റ്റാർ വിജയ്ക്ക് ആഡംബരക്കാറിന്റെ നികുതി വിഷയത്തിൽ ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ചിൻറെ താൽക്കാലിക സ്റ്റേ. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ഹർജി തള്ളിക്കൊണ്ടായിരുന്നു സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ്. കൂടാതെ സിനിമയിലെ ഹീറോ ജീവിതത്തിൽ വെറും റീൽ ഹീറോ ആയി മാറരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നൽകാതിരിക്കാനോ വേണ്ടിയല്ല അപ്പീൽ. മറിച്ച് ജഡ്ജിയുടെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾക്കെതിരാണ് അപ്പീലെന്ന് നേരത്തെ താരത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

അതേസമയം കേസ് അധികകാലം നീട്ടിക്കൊണ്ട് പോകാൻ വിജയ് ആ​ഗ്രഹിക്കുന്നില്ല. അതിനാൽ ആദായനികുതി വകുപ്പിനോട് ഒരാഴ്ചയ്ക്കുള്ളിൽ ചെല്ലാൻ അയക്കാൻ ആവശ്യപ്പെടണമെന്നും അഭിഭാഷകൻ അറിയിച്ചു. ഇക്കാര്യം ആദായനികുതി വകുപ്പിനോട് ഹൈക്കോടതി ആവശ്യപ്പെട്ടുണ്ട്.

2012ൽ വിജയ് ഇംഗ്ലണ്ടിൽ നിന്നും വിജയ് റോൾസ് റോയ്സിന്റെ ഗോസ്റ്റ് സീരിസിൽപ്പെട്ട കാർ ഇറക്കുമതി ചെയ്തത്. ഒമ്പത് കോടിയോളം രൂപ മുതൽ മുടക്കുള്ള കാറിന് നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈ കോടതി നടനെതിരെ പിഴ ഈടാക്കിയത്.

സിനിയമയിലെ സൂപ്പർതാരങ്ങൾ ജീവിതത്തിൽ വെറും റീൽ ഹീറോയാകരുത് എന്നും സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ സാധിക്കുകയില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനാകുന്ന ബെഞ്ച് അറിയിച്ചത്. പിഴയായി ഒരു ലക്ഷം രൂപം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

Popular

    Next Story