‘നിങ്ങൾ എന്നെ ഇങ്ങനെയാക്കി’; ട്രോളന്മാരോട് ജോസഫ് നായികയ്ക്ക് പറയാൻ ഉള്ളത്..

ആരാധകരുടെ ട്രോളുകളും വിമർശനങ്ങളും ഭയന്ന് സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്ത് നടി മാധുരി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് മാധുരി എഡിറ്റ് ചെയ്തിരിക്കുന്നത്. ഗ്ലാമർ ലുക്കിൽ ഉള്ള ഫോട്ടോസാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിയ്ക്കുന്നത്.

നിങ്ങൾ ഒരു ചിത്രം ഇഷ്ടപ്പെടുമ്പോൾ അത് എഡിറ്റ് ചെയ്യേണ്ടി വരുന്നു. കാരണം ‘ആരാധകർ’ എന്ന് വിളിക്കപ്പെടുന്നവർ നിങ്ങളെ ട്രോൾ ചെയ്ത് ഭ്രാന്തരാക്കില്ല. ഫനടിസിസം എന്നത് ഫാൻ ക്രിട്ടിസസത്തിന്റെ ഷോർട്ട് ഫോമോ? ഇപ്രാകാരമാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ജോസഫ് എന്ന സിനിമയിലൂടെയാണ് മാധുരി മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ ലുക്കിലുള്ള ഫോട്ടോസ് പങ്കുവെച്ചുകൊണ്ടു നേരത്തെയും സോഷ്യൽ മീഡിയയിൽ നിന്നും താരം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

Latest News