‘ന്യൂനപക്ഷത്തെ ഉന്നം വെക്കലല്ല ലക്ഷ്യം;’ മുസ്‌ലിം പെണ്‍കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിക്കുന്ന മക്രോണിന്റെ നിയമഭേദഗതി ഫ്രാന്‍സ് പ്രധാനമന്ത്രി തള്ളി

ഫ്രാന്‍സില്‍ പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം പെണ്‍കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിക്കുന്ന നിയമ ഭേദഗതിയെ തള്ളി ഫ്രാന്‍സ് പ്രധാനമന്ത്രി. ന്യൂനപക്ഷത്തെ ലക്ഷ്യം വെക്കലല്ല ലക്ഷ്യമെന്ന് പറഞ്ഞാണ് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് നിയമഭേദഗതി തള്ളിയത്. പൊതുസ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിക്കുന്നതായിരുന്നു പുതിയ നിയമ ഭേദഗതി. മക്രോണിന്റെ ഭരണപാര്‍ട്ടിയില്‍ നിന്നും തീവ്രവലതുപക്ഷ നേതാവായ മാരെയ്ന്‍ ലെ പെനിന്റെയും വലിയ പിന്തുണ ഈ നിയമ ഭേദഗതിക്കുണ്ടായിരുന്നു. ബുര്‍ഖ, നിഖാബ് തുടങ്ങിയ മുഖം മറയ്ക്കുന്ന വസ്ത്രധാരണം ഫ്രാന്‍സ് 2010 ല്‍ നിരോധിച്ചിട്ടുണ്ട്. ബുര്‍ഖ, നിഖാബ് തുടങ്ങിയ മുഖം മറയ്ക്കുന്ന വസ്ത്രധാരണം ഫ്രാന്‍സ് 2010 ല്‍ നിരോധിച്ചിട്ടുണ്ട്.

സമാനമായ നിരവധി നിയമ ഭേദഗതികള്‍ സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ചിരുന്നു.

മുസ്ലിം വിഭാഗീയത ഒഴിവാക്കാനുള്ള പദ്ധതിയാണിതെന്നാണ് മാക്രോണ്‍ അന്നു പറഞ്ഞത്. ചര്‍ച്ചുകളെ ഭരണസംവിധാനത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന 1905 ല്‍ നടപ്പാക്കിയ നിയമം വീണ്ടും ശക്തിപ്പെടുന്നെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ഇതുപ്രകാരം ഫ്രാന്‍സിലെ മുസ്ലിം പള്ളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ക്ക് നിയന്ത്രണം വരും. രാജ്യത്തെ പള്ളികളിലെ ഇമാമുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക ടെസ്റ്റ് പാസാവണം. വിദേശത്ത് നിന്നും ഫ്രാന്‍സിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്. അടുത്തു തന്നെ ഈ നയങ്ങള്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ഇതിനോടൊപ്പം മുസ്‌ലിം വ്യക്തിഗത നിയമത്തിലും ഭേദഗതികളുണ്ട്.

ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഭേദഗതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ പോവുന്നത്. ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണ്‍ ക്ലാസ് മുറിയില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനായ സാമുവേല്‍ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ പദ്ധതികള്‍ വേഗത്തിലാക്കുന്നത്. ഒക്ടോബര്‍ 16 നാണ് സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ക്ലാസ് എടുക്കവെയായിരുന്നു പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഇദ്ദേഹം ക്ലാസ് റൂമില്‍ കാണിച്ചത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്നു പുറത്തു പോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. അധ്യാപകനെ കൊലപ്പെടുത്തിയ അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. റഷ്യയില്‍ ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി. കൊലപാതക ആസൂത്രണത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.

സമാനമായി രണ്ട് ആക്രമണങ്ങളും പിന്നീട് രാജ്യത്ത് നടന്നു. നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ഒരു ആക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവായിരുന്ന പ്രതി. തൊട്ടു പിന്നാലെ ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് പുരോഹിതന് നേരെ വെടിവെപ്പും നടന്നിരുന്നു.

Latest News