Top

‘എവിടെ സായി പല്ലവി’? റൗഡി ബേബി ഗാനത്തിന്റെ പുതിയ പോസ്റ്ററിൽ ധനുഷ് മാത്രം

റെക്കാഡുകൾ ഭേദിച്ച് മാരി 2 വിലെ റൗഡി ബേബി ഗാനം യൂടൂബിൽ വൺ ബില്യൺ വ്യൂസ് പിന്നിടുമ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ വിവാദത്തിൽ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് തെന്നിന്ത്യൻ ഭാഷയിൽ വണ്‍ ബില്യൺ വ്യൂസ് പിന്നിടുന്ന ആദ്യ ഗാനമെന്ന റെക്കാർഡ് റൗഡി ബേബി സ്വന്തമാക്കിയത്. ഇതേ തുടർന്ന് ‘1 ബില്യൺ‌ വ്യൂസ്’ എന്നെഴുതിയ സിനിമയുടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. എന്നാൽ പുതിയ പോസ്റ്ററിൽ സിനിമയിലെ നായികയായ സായി പല്ലവിയുടെ ചിത്രമില്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

23 Nov 2020 10:15 AM GMT
ഫിൽമി റിപ്പോർട്ടർ

‘എവിടെ സായി പല്ലവി’? റൗഡി ബേബി ഗാനത്തിന്റെ പുതിയ പോസ്റ്ററിൽ ധനുഷ് മാത്രം
X

റെക്കാഡുകൾ ഭേദിച്ച് മാരി 2 വിലെ റൗഡി ബേബി ഗാനം യൂടൂബിൽ വൺ ബില്യൺ വ്യൂസ് പിന്നിടുമ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ വിവാദത്തിൽ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് തെന്നിന്ത്യൻ ഭാഷയിൽ വണ്‍ ബില്യൺ വ്യൂസ് പിന്നിടുന്ന ആദ്യ ഗാനമെന്ന റെക്കാർഡ് റൗഡി ബേബി സ്വന്തമാക്കിയത്. ഇതേ തുടർന്ന് ‘1 ബില്യൺ‌ വ്യൂസ്’ എന്നെഴുതിയ സിനിമയുടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. എന്നാൽ പുതിയ പോസ്റ്ററിൽ സിനിമയിലെ നായികയായ സായി പല്ലവിയുടെ ചിത്രമില്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

പുതിയ പോസ്റ്ററിൽ ഗിറ്റാർ പിടിച്ച് നിൽക്കുന്ന ധനുഷിന്റെ ചിത്രം മാത്രമാണ് ഉള്ളത്. എവിടെ സായ് പല്ലവിയെന്നാണ് പോസ്റ്റർ കണ്ട ആരാധകരുടെ ചോദ്യം. മനോഹരമായ നൃത്തച്ചുവടുകൾ കൊണ്ട് ഗാനത്തെ മനോഹരമാക്കിയതിന്റെ ക്രെഡിറ്റിനു സായി പലവിയ്ക്കും അവകാശമുണ്ടെന്നും ആരാധകർ പറയുന്നു. എന്തുകൊണ്ടാണ് സായി പല്ലവിയെ പുതിയ പോസ്റ്ററിൽ നിന്നും ഒഴിവാക്കിയതെന്ന് സിനിമയിലെ അണിയറപ്രവർത്തകർ വ്യക്തമാക്കണമെന്നും ആരാധകർ വാദിക്കുന്നു.

ഗാനം പുറത്തിറങ്ങിയ ഉടൻ തന്നെ സായി പല്ലവിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ധനുഷിനെക്കാൾ മികച്ച പ്രകടനമായിരുന്നു സായി കാഴ്ചവെച്ചതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകർ പറയുന്നത്. ഗാനം റിലീസായ ഉടൻ തന്നെ വൈറലായിരുന്നു.

Next Story

Popular Stories