Top

‘കേരളം നന്ദിയും സ്നേഹവും അറിയിക്കുന്നു എന്ന് വിധി’; എൽഡിഎഫ് വിജയത്തിൽ മാല പാർവതി

ജനങ്ങളെ കരുതലോടെ നയിച്ചതിന് കേരളം അറിയിക്കുന്ന സ്നേഹവും നന്ദിയുമാണ് ഈ വിജയമെന്നാണ് നടി മാല പാർവതി പറയുന്നത്

2 May 2021 4:10 AM GMT
ഫിൽമി റിപ്പോർട്ടർ

‘കേരളം നന്ദിയും സ്നേഹവും അറിയിക്കുന്നു എന്ന് വിധി’; എൽഡിഎഫ് വിജയത്തിൽ മാല പാർവതി
X

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇടതുപക്ഷം കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിക്കുകയാണ്. ഇടതുപക്ഷത്തിന്റെ ഈ നേട്ടത്തിൽ സിനിമ മേഖലയിൽ നിന്ന് നിരവധിപേർ അഭിനന്ദനവുമായി എത്തുന്നു. ജനങ്ങളെ കരുതലോടെ നയിച്ചതിന് കേരളം അറിയിക്കുന്ന സ്നേഹവും നന്ദിയുമാണ് ഈ വിജയമെന്നാണ് നടി മാല പാർവതി പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.

കരുതലോടെ നയിച്ചതിന് കേരളം നന്ദിയും സ്നേഹവും അറിയിക്കുന്നു എന്ന് വിധി!

മാല പാർവതി

അതേസമയം ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ് ഉൾപ്പടെയുള്ളവർ വിജയത്തിൽ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. പിണറായി വിജയൻ ഒരു മുഖ്യമന്ത്രി മാത്രമല്ല ഒരു പ്രധാനമന്ത്രിയുമാണ്. ഇങ്ങനെയായിരിക്കണം നമ്മള്‍ സ്വപ്‌നം കാണേണ്ട പ്രധാനമന്ത്രിയെന്ന് കേരളം ഇന്ത്യയോട് പറയുകയാണെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

കേരളം ഇന്ത്യയോട് പറയുന്നു…ഇതൊരു മുഖ്യമന്ത്രി മാത്രമല്ല…ഇതാ ഒരു പ്രധാനമന്ത്രി…ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങള്‍,മഹാമാരികള്‍,ശബരിമലയുടെ പേരില്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാര്‍ഡ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു. ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത്. ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം.ഇനിയും ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും. ഇന്‍ക്വിലാബ് സിന്ദാബാദ്.

അതേസമയം കേളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഏകദദേശം ഉറപ്പിച്ച് കഴിഞ്ഞു. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 95 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 45 സീറ്റിലും മുന്നിലാണ്.

നിലവിലെ ഫലം പ്രകാരം ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ വിജയമുറപ്പിച്ചു. അവസാന റൗണ്ടില്‍ 5579 വോട്ടിന്റെ ലീഡാണ് റോഷി അഗസ്റ്റിനുള്ളത്. പേരാമ്പ്രയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണനും വിജയിച്ചു. 5031 വോട്ടുകള്‍ക്ക് ജയിച്ചു. മുസ്ലിം ലീഗിന്റെ സിഎച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചാണ് ടിപി രാമകൃഷ്ണന്‍ വിജയിച്ചത്. പാലായില്‍ മാണി സി കാപ്പന്‍ ലീഡ് നില ഉയര്‍ത്തി വിജയത്തിലേക്കടുക്കുകയാണ്.

Next Story