Top

മോദിയുടെ ശരണം വിളി മതസൗഹാര്‍ദ സമീപനത്തെ നഗ്നമായി പിച്ചിക്കീറുന്ന പ്രവര്‍ത്തി; എംഎ ബേബി

കൊല്ലം: ബിജെപിയുടെ പ്രചരണ യോഗത്തില്‍ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം പിബി അംഗം എംഎ ബേബി. കോന്നിയിലെ പ്രചരണ യോഗത്തിലായിരുന്നു മോദിയുടെ ശരണംവിളി. രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്‍ന്ന് വന്ന മതസൗഹാര്‍ദ സമീപനത്തെ നഗ്നമായി പിച്ചിക്കീറുന്ന പ്രവര്‍ത്തിയായിരുന്നു പ്രചാരണയോഗത്തിലെ ശരണം വിളിയെന്നാണ് എംഎ ബേബി വിമര്‍ശിച്ചത്. ശബരിമലയില്‍ പോയി ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന് വിളിക്കാം. ഒരാള്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ മറ്റൊരാള്‍ വന്ന് ‘അല്ലാഹു അക്ബര്‍’ എന്ന് വിളിക്കുന്നതോ വേറൊരാള്‍ ‘യേശു ക്രിസ്തു ജയ […]

2 April 2021 9:19 AM GMT

മോദിയുടെ ശരണം വിളി മതസൗഹാര്‍ദ സമീപനത്തെ നഗ്നമായി പിച്ചിക്കീറുന്ന പ്രവര്‍ത്തി; എംഎ ബേബി
X

കൊല്ലം: ബിജെപിയുടെ പ്രചരണ യോഗത്തില്‍ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം പിബി അംഗം എംഎ ബേബി. കോന്നിയിലെ പ്രചരണ യോഗത്തിലായിരുന്നു മോദിയുടെ ശരണംവിളി.

രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്‍ന്ന് വന്ന മതസൗഹാര്‍ദ സമീപനത്തെ നഗ്നമായി പിച്ചിക്കീറുന്ന പ്രവര്‍ത്തിയായിരുന്നു പ്രചാരണയോഗത്തിലെ ശരണം വിളിയെന്നാണ് എംഎ ബേബി വിമര്‍ശിച്ചത്.

ശബരിമലയില്‍ പോയി ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന് വിളിക്കാം. ഒരാള്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ മറ്റൊരാള്‍ വന്ന് ‘അല്ലാഹു അക്ബര്‍’ എന്ന് വിളിക്കുന്നതോ വേറൊരാള്‍ ‘യേശു ക്രിസ്തു ജയ യേശു ക്രിസ്തു’ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും എംഎ ബേബി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ നയം ചര്‍ച്ച ചെയ്യേണ്ട വേദിയാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയില്‍ ഉറപ്പ് നല്‍കുന്നുണ്ടോയെന്നും എംഎ ബേബി ചോദിച്ചു. യുപിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കരുനാഗപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എംഎ ബേബി.

Next Story

Popular Stories