Top

തൂപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ ബാബു തോല്‍ക്കും; എം സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന കെ ബാബുവിന്റെ വാക്കുകളില്‍ പ്രതികരിച്ച് എം സ്വരാജ്. കെ ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് എം സ്വരാജ് പറഞ്ഞു. 25 വര്‍ഷം എംഎല്‍എ ആയി ഇരുന്നൊരാള്‍ ബിജെപി വോട്ടിന് പ്രതീക്ഷ വെക്കുന്നതിന്റെ അര്‍ത്ഥം നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നതാണ്. തൂപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ ബാബു തോല്‍ക്കുമെന്നും സ്വരാജ് പറഞ്ഞു. 25 വര്‍ഷം കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നൊരാള്‍ ബിജെപി […]

18 March 2021 9:02 AM GMT

തൂപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ ബാബു തോല്‍ക്കും; എം സ്വരാജ്
X

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന കെ ബാബുവിന്റെ വാക്കുകളില്‍ പ്രതികരിച്ച് എം സ്വരാജ്. കെ ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് എം സ്വരാജ് പറഞ്ഞു.

25 വര്‍ഷം എംഎല്‍എ ആയി ഇരുന്നൊരാള്‍ ബിജെപി വോട്ടിന് പ്രതീക്ഷ വെക്കുന്നതിന്റെ അര്‍ത്ഥം നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നതാണ്. തൂപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ ബാബു തോല്‍ക്കുമെന്നും സ്വരാജ് പറഞ്ഞു.

25 വര്‍ഷം കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നൊരാള്‍ ബിജെപി വോട്ടില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിന്റെ കാരണം ജനങ്ങള്‍ തിരിച്ചറിയും. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമ്പോള്‍ തന്നെ അദ്ദേഹം തോല്‍വി സമ്മതിച്ചിരിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.

രാഷ്ട്രീയവും നയപരിപാടികളും വിശദീകരിച്ച് ജനങ്ങളെ സമീപിച്ചാല്‍ ഫലം ദയനീയമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ബിജെപി ബാന്ധവമേ രക്ഷയുള്ളൂ എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിയതെന്നും സ്വരാജ് പറഞ്ഞു.

Next Story