Top

‘ശിവശങ്കറിനെ പ്രതിചേര്‍ക്കല്‍ ആലോചിട്ടില്ല’; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍

‘ശിവശങ്കര്‍ നിലവില്‍ പ്രതിയല്ല. പ്രതി ചേര്‍ക്കുന്ന കാര്യം ആലോചിട്ടില്ല. ‘

22 Oct 2020 1:00 AM GMT

‘ശിവശങ്കറിനെ പ്രതിചേര്‍ക്കല്‍ ആലോചിട്ടില്ല’; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍
X

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് കേന്ദ്ര ഏജന്‍സിയുടെ പ്രതികരണം. ശിവശങ്കര്‍ നിലവില്‍ പ്രതിയല്ല. പ്രതി ചേര്‍ക്കുന്ന കാര്യം ആലോചിട്ടില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. എന്‍ഐഎ വാദം രേഖപ്പെടുത്തി ഹര്‍ജി കോടതി തീര്‍പ്പാക്കി.

കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളില്‍ ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നാളെ വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് ഇഡി ഇന്നലെ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ വാര്‍ത്തയായിരുന്നു. സ്വപ്‌നയുടെ സ്വര്‍ണക്കടത്തിനേക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാന്‍ സാധ്യതയില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വന്നേക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്.

Next Story

Popular Stories