Top

ലുക്കാക്കു മാജിക് വീണ്ടും; റഷ്യയെ തകര്‍ത്ത് ബെല്‍ജിയം പടയോട്ടം തുടങ്ങി, ഗോള്‍നേട്ടം എറിക്‌സണ് സമര്‍പ്പിച്ച് ബെല്‍ജിയന്‍ താരം

റൊമേലു ലുക്കാക്കുവിന്റെ സുവര്‍ണബൂട്ടുകളുടെ മികവില്‍ റഷ്യയെ തകര്‍ത്ത് ബെല്‍ജിയം യൂറോ കപ്പ് ഫുട്‌ബോളില്‍ പടയോട്ടം തുടങ്ങി. കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പില്‍ റഷ്യന്‍ മണ്ണില്‍ നടത്തിയ കുതിപ്പ് അതേ മണ്ണില്‍ നിന്നു തന്നെ വീണ്ടും തുടരുകയാണ് അവര്‍. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ അവര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് റഷ്യയെയാണ് തുരത്തിയത്. ഇരട്ടഗോളുകള്‍ നേടിയ ലുക്കാക്കുവാണ് അവരുടെ വിജയശില്‍പി. കളിയിലുടനീളം ബെല്‍ജിയത്തിന്റെ സമഗ്രാധിപത്യമായിരുന്നു കണ്ടത്. കളി ആരംഭിച്ച് ആദ്യ പത്ത് മിനിറ്റില്‍ തന്നെ ബെല്‍ജിയം നയം വ്യക്തമാക്കി. 10-ാം […]

12 Jun 2021 8:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലുക്കാക്കു മാജിക് വീണ്ടും; റഷ്യയെ തകര്‍ത്ത് ബെല്‍ജിയം പടയോട്ടം തുടങ്ങി, ഗോള്‍നേട്ടം എറിക്‌സണ് സമര്‍പ്പിച്ച് ബെല്‍ജിയന്‍ താരം
X

റൊമേലു ലുക്കാക്കുവിന്റെ സുവര്‍ണബൂട്ടുകളുടെ മികവില്‍ റഷ്യയെ തകര്‍ത്ത് ബെല്‍ജിയം യൂറോ കപ്പ് ഫുട്‌ബോളില്‍ പടയോട്ടം തുടങ്ങി. കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പില്‍ റഷ്യന്‍ മണ്ണില്‍ നടത്തിയ കുതിപ്പ് അതേ മണ്ണില്‍ നിന്നു തന്നെ വീണ്ടും തുടരുകയാണ് അവര്‍.

ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ അവര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് റഷ്യയെയാണ് തുരത്തിയത്. ഇരട്ടഗോളുകള്‍ നേടിയ ലുക്കാക്കുവാണ് അവരുടെ വിജയശില്‍പി. കളിയിലുടനീളം ബെല്‍ജിയത്തിന്റെ സമഗ്രാധിപത്യമായിരുന്നു കണ്ടത്. കളി ആരംഭിച്ച് ആദ്യ പത്ത് മിനിറ്റില്‍ തന്നെ ബെല്‍ജിയം നയം വ്യക്തമാക്കി. 10-ാം മിനിറ്റില്‍ റഷ്യന്‍ പ്രതിരോധത്തിനു സംഭവിച്ച വലിയ പിഴവില്‍ പന്ത്് ലുക്കാകുവിന്റെ കാലില്‍ എത്തി. റഷ്യന്‍ വലയിലേക്ക് നിറയൊഴിക്കാന്‍ ബെല്‍ജിയന്‍ താരത്തിന് അധികം ചിന്തിക്കേണ്ടി വന്നില്ല.

ഗോള്‍ നേടിയതിനു പിന്നാലെ ടച്ച്‌ലൈനിന് സമീപം ക്യാമറകള്‍ക്കരികിലേക്ക് ഓടിയെത്തിയ ലുക്കാക്കു ഡെന്‍മാര്‍ക്ക് നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണ് ആ ഗോള്‍ സമര്‍പ്പിക്കുന്നതായി പറഞ്ഞു. എറിക്‌സണ്‍ എത്രയും വേഗം തിരികെ വരട്ടെയെന്നുഗ ലുക്കാക്കു ആശംസിച്ചു. ഇറ്റാലിയന്‍ സീരി എ ക്ലബ് ഇന്റര്‍ മിലാനില്‍ ലുക്കാക്കുവിന്റെ സഹതാരമാണ് എറിക്‌സണ്‍.

ആദ്യ ഗോളിന്റെ അമ്പരപ്പ് മറും മുമ്പു തന്നെ റഷ്യയ്ക്കു വീണ്ടും പ്രഹരമേറ്റു. 27-ാം മിനിറ്റില്‍ എതിര്‍താരവുമായി കൂട്ടിയിടിച്ചു പരുക്കേറ്റു പിന്മാറിയ തിമോത്തി കസ്റ്റാഗ്‌നെയ്ക്കു പകരം കളത്തിലിറങ്ങിയ തോമസ് മ്യൂനിയറാണ് ഇക്കുറി ലക്ഷ്യം കണ്ടത്. ഗ്രൗണ്ടിലിറങ്ങി ഏഴു മിനിറ്റിനുള്ളിലായിരുന്നു മ്യൂനിയറിന്റെ ഗോള്‍.

രണ്ടുഗോള്‍ ലീഡ് വഴങ്ങി ഇടവേളയ്ക്കു പിരിഞ്ഞ റഷ്യ രണ്ടാംപകുതിയില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഗോള്‍ നേടി മത്സരത്തിലേക്ക് തിരികെ വരാന്‍ അവര്‍ക്കായില്ല. മത്സരം അവസാന മിനിറ്റുകളിലേക്കു കടന്നപ്പോള്‍ തന്റെ രണ്ടാം ഗോളും നേടിയ ലുക്കാക്കു ബെല്‍ജിയത്തിന്റെ പട്ടിക തികച്ചു.

88-ാം മിനിറ്റില്‍ മ്യൂനിയറിന്റെ സ്വീകരിച്ച് മൈതാന മധ്യത്തില്‍ നിന്ന് ഒറ്റയ്ക്ക് കുതിച്ചായിരുന്നു ലുക്കാക്കു തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്.

ആദ്യ ഇലവനില്‍ നായകന്‍ കെവിന്‍ ഡി ബ്രുയ്‌ന്റെയും സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡിന്റെയും അഭാവത്തില്‍ ബെല്‍ജിയത്തെ ലൂക്കാക്കു മുന്നില്‍ നയിക്കുന്നത് ഇന്നലെ കണ്ടത്. പരുക്കില്‍ നിന്ന് മുക്തനാകാത്ത ഡിബ്രുയ്ന്‍ ഇന്നലെ കളത്തിലിറങ്ങാതിരുന്നപ്പോള്‍ പരുക്ക് ഭേദമായി തിരിച്ചെത്തിയ ഹസാര്‍ഡ് അവസാന 18 മിനിറ്റുകള്‍ മാത്രമാണ് കളിച്ചത്. 17-ന് ഡെന്‍മാര്‍ക്കാണ് ബെല്‍ജിയത്തിന്റെ അടുത്ത എതിരാളികള്‍.

Next Story

Popular Stories