Top

യൂറോ തോല്‍വി പാഠമായി; വിഖ്യാത പരിശീലകനെ തിരിച്ചുവിളിക്കാനൊരുങ്ങി ഹോളണ്ട്, ലക്ഷ്യം ലോകകപ്പ്

യൂറോ കപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായതിനു പിന്നാലെ ടീമില്‍ അഴിച്ചുപണി ലക്ഷ്യമിട്ട് ഹോളണ്ട്. ചെക്ക് റിപ്പബ്ലിക്കിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തോറ്റാണ് അവര്‍ ഇക്കുറി യൂറോയില്‍ നിന്ന് പുറത്തേക്കുള്ള വാതില്‍ തുറന്നത്. ഇതിനു പിന്നാലെ തന്നെ കോച്ച് ഫ്രാങ്ക് ഡി ബോറിന്റെ സ്ഥാനം തെറിച്ചിരുന്നു. ഡിബോറിന് പകരം ആരെയാകും പുതിയ പരിശീലകനായി നിയമിക്കുകയെന്ന ആരാധകരുടെ സംശയത്തിന് ഇപ്പോള്‍ ഏറെക്കുറേ ഉത്തരമായതായാണ് റിപ്പോര്‍ട്ടുകള്‍. 2014 ലോകകപ്പില്‍ ടീമിനെ സെമിഫൈനല്‍ വരെ എത്തിച്ച വിഖ്യാത പരിശീലകന്‍ ലൂയിസ് വാന്‍ […]

9 July 2021 10:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോ തോല്‍വി പാഠമായി; വിഖ്യാത പരിശീലകനെ തിരിച്ചുവിളിക്കാനൊരുങ്ങി ഹോളണ്ട്, ലക്ഷ്യം ലോകകപ്പ്
X

യൂറോ കപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായതിനു പിന്നാലെ ടീമില്‍ അഴിച്ചുപണി ലക്ഷ്യമിട്ട് ഹോളണ്ട്. ചെക്ക് റിപ്പബ്ലിക്കിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തോറ്റാണ് അവര്‍ ഇക്കുറി യൂറോയില്‍ നിന്ന് പുറത്തേക്കുള്ള വാതില്‍ തുറന്നത്. ഇതിനു പിന്നാലെ തന്നെ കോച്ച് ഫ്രാങ്ക് ഡി ബോറിന്റെ സ്ഥാനം തെറിച്ചിരുന്നു.

ഡിബോറിന് പകരം ആരെയാകും പുതിയ പരിശീലകനായി നിയമിക്കുകയെന്ന ആരാധകരുടെ സംശയത്തിന് ഇപ്പോള്‍ ഏറെക്കുറേ ഉത്തരമായതായാണ് റിപ്പോര്‍ട്ടുകള്‍. 2014 ലോകകപ്പില്‍ ടീമിനെ സെമിഫൈനല്‍ വരെ എത്തിച്ച വിഖ്യാത പരിശീലകന്‍ ലൂയിസ് വാന്‍ ഗാലിനെ തിരികെയെത്തിക്കാനാണ് ഹോളണ്ട് ഫുട്‌ബോള്‍ ഫെഡറേഷന്‍ ആലോചിക്കുന്നത്.

ഡി ബോറിന് പകരം അയാക്‌സ് പരിശീലകനായ എറിക് ഡെന്‍ ഹാഗിനെ ദേശീയ ടീമിന്റെ ചുമതലയേല്‍പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യുവ പരിശീലകരെയോ വിദേശ പരിശീലകരെയോ വേണ്ടെന്ന നിലപാട് സ്വീകരിച്ച ഫെഡറേഷന്‍ വാന്‍ഗാലില്‍ വിശ്വാസമര്‍പ്പിച്ചു.

രണ്ടു തവണയായി നാലു വര്‍ഷം ഹോളണ്ടിനെ പരിശീലിപ്പിച്ചയാളാണ് വാന്‍ഗാല്‍. 2000-2002 സീസണിലായിരുന്നു ആദ്യ ഊഴം. പിന്നീട് 2012 മുതല്‍ 2014 ലോകകപ്പ് വരെയും ഓറഞ്ച് പടയുടെ പരിശീലകനായിരുന്നു. ഇതിനു പുറമേ അയാക്‌സ്, ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Next Story

Popular Stories