Top

ലൂസിഫര്‍ തെലുങ്ക് ഷൂട്ടിങ്ങ് ആരംഭിക്കുന്നു; സിനിമയുടെ പേര് ‘ഗോഡ്ഫാദര്‍’?

മലയാളത്തിന്റെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റായ ലൂസിഫറിന്റെ തെലുങ്കു റീമേക്ക് ചിത്രീകരണം ഉടനെ ആരംഭിക്കും. കൂടാതെ ചിത്രത്തിന്റെ പേരിനെ കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഗോഡ്ഫാദര്‍ എന്നായിരിക്കും സിനിമയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഉപേക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ തെലുങ്കു പതിപ്പ് ഉപേക്ഷിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നിലവില്‍ ചിത്രത്തിന്റെ മ്യൂസിക് പ്രൊഡക്ഷന്‍ […]

30 July 2021 6:05 AM GMT
ഫിൽമി റിപ്പോർട്ടർ

ലൂസിഫര്‍ തെലുങ്ക് ഷൂട്ടിങ്ങ് ആരംഭിക്കുന്നു; സിനിമയുടെ പേര് ‘ഗോഡ്ഫാദര്‍’?
X

മലയാളത്തിന്റെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റായ ലൂസിഫറിന്റെ തെലുങ്കു റീമേക്ക് ചിത്രീകരണം ഉടനെ ആരംഭിക്കും. കൂടാതെ ചിത്രത്തിന്റെ പേരിനെ കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഗോഡ്ഫാദര്‍ എന്നായിരിക്കും സിനിമയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഉപേക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ തെലുങ്കു പതിപ്പ് ഉപേക്ഷിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നിലവില്‍ ചിത്രത്തിന്റെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിരഞ്ജീവി നായകനാവുന്ന ചിത്രം ചീരു 153 എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ സ്റ്റീഫന്റെ പ്രണയിനിയാവുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ മഞ്ജു വാര്യറിന് പകരമായിരിക്കും നയന്‍താര. അതേസമയം ലൂസിഫറിന്റെ തെലുങ്കു പതിപ്പിനെ റീമെയ്ക്ക് എന്ന് വിളിക്കാനാകില്ലെന്ന് നേരത്തെ സംവിധായകന്‍ മോഹന്‍രാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിനെ തനിക്ക് ഇഷ്ടമായി. അതിനാല്‍ സിനിമ ചിരഞ്ജീവിക്ക് വേണ്ടി അഡാപ്പ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും മോഹന്‍രാജ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാല്‍ സിനിമ ഉപേക്ഷിച്ചു എന്നാണ് തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മോഹന്‍രാജ മ്യൂസിക് പ്രൊഡക്ഷനെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. സിനിമയില്‍ ചിരഞ്ജീവിക്ക് അനുയോജ്യമായ മ്യൂസിക് നിര്‍മ്മിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് മോഹന്‍രാജ ട്വീറ്റ് ചെയ്തത്. എസ് തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

മോഹന്‍ലാല്‍ നായകനായ ‘ലൂസിഫര്‍’ മലയാളത്തിലും തമിഴിലുമാണ് പുറത്തിറങ്ങിയത്. ടൊവിനോ തോമസ്, പൃഥ്വിരാജ്, വിവേക് ഒബ്രോയ്, മഞ്ജു വാര്യര്‍, സാനിയ ഈയപ്പന്‍, ഇന്ദ്രജിത്, സായിക്കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.

Next Story