Top

ബോക്‌സിങ് റിങ്ങില്‍ മെഡല്‍ പ്രതീക്ഷ; ഒരു ജയം അകലെ ലോവ്‌ലീന ബോര്‍ഗോഹൈന്‍

തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടയില്‍ ടോക്യോയില്‍ നിന്ന് ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുണര്‍ത്തി ലോവ്‌ലീന ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറില്‍ കടന്നു. ഒരു ജയം കൂടി നേടാനായാല്‍ ടോക്യോയിലെ റിങ്ങില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ താരത്തിനാകും. ഇന്നു നടന്ന വനിതകളുടെ വെല്‍ട്ടര്‍വെയ്റ്റ് 64-69 കിലോ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ജര്‍മന്‍ താരം നദീന്‍ അപെറ്റ്‌സിനെയാണ് ലോവ്‌ലീന തോല്‍പിച്ചത്. കടുത്ത പോരാട്ടത്തിനൊടുവില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. ജൂലൈ 30-ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ ചെന്‍ […]

27 July 2021 12:52 AM GMT
Syam Saseendran

ബോക്‌സിങ് റിങ്ങില്‍ മെഡല്‍ പ്രതീക്ഷ; ഒരു ജയം അകലെ ലോവ്‌ലീന ബോര്‍ഗോഹൈന്‍
X

തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടയില്‍ ടോക്യോയില്‍ നിന്ന് ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുണര്‍ത്തി ലോവ്‌ലീന ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറില്‍ കടന്നു. ഒരു ജയം കൂടി നേടാനായാല്‍ ടോക്യോയിലെ റിങ്ങില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ താരത്തിനാകും.

ഇന്നു നടന്ന വനിതകളുടെ വെല്‍ട്ടര്‍വെയ്റ്റ് 64-69 കിലോ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ജര്‍മന്‍ താരം നദീന്‍ അപെറ്റ്‌സിനെയാണ് ലോവ്‌ലീന തോല്‍പിച്ചത്. കടുത്ത പോരാട്ടത്തിനൊടുവില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.

ജൂലൈ 30-ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ ചെന്‍ നിയന്‍ ചിന്‍ ആണ് ലോവ്‌ലിനയുടെ എതിരാളി. അസമില്‍ നിന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമാണ് ലോവ്‌ലിന. 2018-ലും 2019-ലും തുടര്‍ച്ചയായി രണ്ടു തവണ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ താരമണ്. ഇരുതവണയും വെങ്കലമാണ് ലോവ്‌ലിന സ്വന്തമാക്കിയത്.

ക്വാര്‍ട്ടറില്‍ തായ്‌പേയ് താരത്തെ തോല്‍പിച്ച് സെമിയില്‍ കടക്കാന്‍ കഴിഞ്ഞാല്‍ ലോവ്‌ലീനയ്ക്ക് ടോക്യോ ഒളിമ്പിക്‌സിലും വെങ്കലം ഉറപ്പാക്കാന്‍ കഴിയും. വനിതാ ബോക്‌സിങ്ങില്‍ കഴിഞ്ഞ ദിവസം ഇതിഹാസ താരം മേരി കോം രണ്ടാം റൗണ്ടില്‍ കടന്നിരുന്നു.

Popular

    Next Story