‘ചില പ്രത്യേക വിഭാഗങ്ങളോട് ചിലര്‍ മറ്റ് രാജ്യങ്ങളില്‍ പോകാന്‍ ആവശ്യപ്പെടുന്നു’; പുതിയ നിയമങ്ങളേക്കുറിച്ച് അറിയാമല്ലോയെന്ന് ഷക്കീല
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തത് അല്ലെന്ന് നടി ഷക്കീല. രാഷ്ട്രീയത്തില്‍ വരാനുള്ള താല്പര്യത്തേക്കുറിച്ച് താന്‍ വര്‍ഷങ്ങളായി അഭിമുഖങ്ങളിലും മറ്റും പറയാറുണ്ടെന്ന് ഷക്കീല പറഞ്ഞു. സാമൂഹിക സേവനത്തിനുള്ള വഴിയായാണ് രാഷ്ട്രീയത്തെ കാണുന്നത്. പലരീതിയില്‍ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാറുണ്ട്. പല വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍, നടിയെന്ന വിലാസം മാത്രമാകുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കല്പിക്കില്ല. സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്നും ഷക്കീല പ്രതികരിച്ചു. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. […]

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തത് അല്ലെന്ന് നടി ഷക്കീല. രാഷ്ട്രീയത്തില്‍ വരാനുള്ള താല്പര്യത്തേക്കുറിച്ച് താന്‍ വര്‍ഷങ്ങളായി അഭിമുഖങ്ങളിലും മറ്റും പറയാറുണ്ടെന്ന് ഷക്കീല പറഞ്ഞു. സാമൂഹിക സേവനത്തിനുള്ള വഴിയായാണ് രാഷ്ട്രീയത്തെ കാണുന്നത്. പലരീതിയില്‍ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാറുണ്ട്. പല വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍, നടിയെന്ന വിലാസം മാത്രമാകുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കല്പിക്കില്ല. സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്നും ഷക്കീല പ്രതികരിച്ചു. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ ലാല്‍ നെഹ്റുവിനേക്കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളേക്കുറിച്ചുമൊക്കെ അച്ഛന് ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസിനോട് ഒരിഷ്ടമുണ്ട്.
ഷക്കീല
മതത്തില്‍ രാഷ്ട്രീയം കലര്ത്തില്ലെന്നതാണ് കോണ്‍ഗ്രസില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഗുണം. പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്‍ട്ടിയിലെന്നും നേരത്തെ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ക്ഷണം കിട്ടിയപ്പോള്‍ അത് സ്വീകരിച്ചെന്നും ഷക്കീല പറഞ്ഞു. ബിജെപി നേതാക്കളോടുള്ള അതൃപ്തിയും ഷക്കീല പ്രകടിപ്പിച്ചു.
പുതിയ നിയമങ്ങളേക്കുറിച്ചും ചില പ്രത്യേക വിഭാഗങ്ങളോട് ചിലര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നതുമൊക്കെ എല്ലാവര്ക്കും അറിയാമല്ലോ?
ഷക്കീല
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയപരിപാടികള്‍ വിശദമായി പഠിച്ചുവരികയാണ്. ഇനി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തുമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം പറയാന്‍ തനിക്ക് കഴിയുമെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.