Top

ലവ് ജിഹാദ് വിഷയം പരിശോധിക്കപ്പെടേണ്ടതാണെന്ന് ജോസ് കെ മാണി; എല്‍ഡിഎഫില്‍ നിന്ന് ആവശ്യമുയരുന്നത് ആദ്യം

ലവ് ജിഹാദ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ലവ് ജിഹാദ് വിഷയം ജനസമൂഹത്തിന് മുന്നില്‍ ആവര്‍ത്തിച്ച് ഉയര്‍ന്നുവരികയാണെന്നും പരിശോധിച്ച് വ്യക്തത വരുത്തണമെന്നും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എല്‍ഡിഎഫ് നേതാക്കളിലൊരാള്‍ ലവ് ജിഹാദ് വിഷയം രാഷ്ട്രീയ ചോദ്യമായി ഉന്നയിക്കുന്നത്. ലവ് ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ഉള്‍പ്പെടുത്തിയത് ചര്‍ച്ചയായതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. സിപിഐഎം ഈ വിഷയം […]

28 March 2021 4:37 AM GMT

ലവ് ജിഹാദ് വിഷയം പരിശോധിക്കപ്പെടേണ്ടതാണെന്ന് ജോസ് കെ മാണി; എല്‍ഡിഎഫില്‍ നിന്ന് ആവശ്യമുയരുന്നത് ആദ്യം
X

ലവ് ജിഹാദ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ലവ് ജിഹാദ് വിഷയം ജനസമൂഹത്തിന് മുന്നില്‍ ആവര്‍ത്തിച്ച് ഉയര്‍ന്നുവരികയാണെന്നും പരിശോധിച്ച് വ്യക്തത വരുത്തണമെന്നും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എല്‍ഡിഎഫ് നേതാക്കളിലൊരാള്‍ ലവ് ജിഹാദ് വിഷയം രാഷ്ട്രീയ ചോദ്യമായി ഉന്നയിക്കുന്നത്. ലവ് ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ഉള്‍പ്പെടുത്തിയത് ചര്‍ച്ചയായതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. സിപിഐഎം ഈ വിഷയം തള്ളിക്കളഞ്ഞതാണല്ലോ എന്ന് ചോദിച്ചപ്പോള്‍ ജോസ് തന്റെ നിലപാട് ആവര്‍ത്തിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജോസ് കെ മാണിയുടെ പ്രതികരണം.

ജോസ് കെ മാണി പറഞ്ഞത്

ഇങ്ങനെയൊരു ഇഷ്യൂ വന്നിട്ടുണ്ട്. ഈ വിഷയം പരിശോധിക്കണം. ആ വിഷയത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് അഡ്രസ് ചെയ്യണം.

ഹൈക്കോടതി പോലും ലവ് ജിഹാദ് ഇല്ലായെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞല്ലോ? എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജോസ് കെ മാണിയുടെ മറുപടി ഇങ്ങനെ

അത്, ഇപ്പോള്‍ വീണ്ടും അങ്ങനെയുള്ള ഒരു ധാരണ ജനസമൂഹത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ അത് എന്താണെന്ന് പഠിക്കട്ടേ? ഞാന്‍ സഭ പറഞ്ഞതോ……സഭ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇടപെടാറില്ല. പക്ഷെ, പൊതുസമൂഹത്തില്‍ ഇങ്ങനെയൊരു വിഷയം ഇങ്ങോട്ട് ഉയര്‍ന്നുവന്നപ്പോള്‍ അത് കൃത്യമായി വ്യക്തതയോടുകൂടി അത് ഇങ്ങനെയില്ല, അല്ലെങ്കില്‍ ഇങ്ങനെയുണ്ട് അപ്പോള്‍ അത് പഠിക്കട്ടെ.

സിപിഐഎം ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞ് വിഷയം പൂര്‍ണമായും തള്ളിക്കളഞ്ഞതാണല്ലോ?

അതാണ് ഞാന്‍ പറഞ്ഞത്, ഇങ്ങനെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ച് വരുമ്പോള്‍, ആ ധാരണ, അങ്ങനെയൊരു സംശയം ദുരീകരിക്കേണ്ടതുണ്ട്. അങ്ങനെയാകുമ്പോള്‍ അത് നോക്കട്ടെ, അഡ്രസ് ചെയ്യട്ടെ. അതില്‍ വിഷയങ്ങളുണ്ടെങ്കില്‍ അഡ്രസ് ചെയ്യണം.

Next Story