Top

‘ഈ വര്‍ഗീയ ബോംബ് ക്രിസ്ത്യാനികള്‍ക്കിടയില്‍ പൊട്ടിക്കാന്‍ എളുപ്പമാണ്’; ലൗ ജിഹാദ് ഇല്ലാ വിഷയമെന്ന് ബിഷപ്പ് കൂറിലോസ്; ‘ഫാസിസ്റ്റുകള്‍ ഇരകളെ ഭിന്നിപ്പിക്കുന്നു’

ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഇരകളെ ഭിന്നിപ്പിക്കാന്‍ ഫാസിസ്റ്റുകള്‍ വര്‍ഗീയ ബോംബ് പ്രയോഗിക്കുകയാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. ലൗ ജിഹാദ് ഇല്ലാത്ത ഒരു വിഷയമാണെന്ന് യാക്കോബായ ബിഷപ്പ് പറഞ്ഞു. വര്‍ഗീയത ഇളക്കി വിടുകയാണ് ഇത്തരം സാങ്കല്‍പിക സിദ്ധാന്തങ്ങളുടെ ലക്ഷ്യം. മുന്നോക്ക വിഭാഗം എന്ന് അഭിമാനിക്കുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇത് നടപ്പിലാക്കാന്‍ എളുപ്പമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് യാക്കോബായ സഭാ പുരോഹിതന്റെ പ്രതികരണം. നിര്‍ഭാഗ്യവശാല്‍ ഈ കാലത്ത് അത് സമര്‍ത്ഥമായിട്ട് നടപ്പിലാകുന്നു. ഇടതുപക്ഷം […]

29 March 2021 12:07 AM GMT

‘ഈ വര്‍ഗീയ ബോംബ് ക്രിസ്ത്യാനികള്‍ക്കിടയില്‍ പൊട്ടിക്കാന്‍ എളുപ്പമാണ്’; ലൗ ജിഹാദ് ഇല്ലാ വിഷയമെന്ന് ബിഷപ്പ് കൂറിലോസ്; ‘ഫാസിസ്റ്റുകള്‍ ഇരകളെ ഭിന്നിപ്പിക്കുന്നു’
X

ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഇരകളെ ഭിന്നിപ്പിക്കാന്‍ ഫാസിസ്റ്റുകള്‍ വര്‍ഗീയ ബോംബ് പ്രയോഗിക്കുകയാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. ലൗ ജിഹാദ് ഇല്ലാത്ത ഒരു വിഷയമാണെന്ന് യാക്കോബായ ബിഷപ്പ് പറഞ്ഞു. വര്‍ഗീയത ഇളക്കി വിടുകയാണ് ഇത്തരം സാങ്കല്‍പിക സിദ്ധാന്തങ്ങളുടെ ലക്ഷ്യം. മുന്നോക്ക വിഭാഗം എന്ന് അഭിമാനിക്കുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇത് നടപ്പിലാക്കാന്‍ എളുപ്പമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് യാക്കോബായ സഭാ പുരോഹിതന്റെ പ്രതികരണം.

നിര്‍ഭാഗ്യവശാല്‍ ഈ കാലത്ത് അത് സമര്‍ത്ഥമായിട്ട് നടപ്പിലാകുന്നു. ഇടതുപക്ഷം പോലും അതിനോട് സമരസപ്പെടുകയും വിട്ടുവീഴ്ച്ച ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് വളരെ ഖേദകരമായ വസ്തുതയാണ്.

ഗീവര്‍ഗീസ് കൂറിലോസ്

ഈ ഫാസിസ്റ്റ് കാലത്ത് ഇരകളുടെ സ്ഥാനത്ത് നില്‍ക്കുന്ന എല്ലാ ന്യൂനപക്ഷങ്ങളും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ഗൂഢശ്രമങ്ങള്‍ മതേതര കേരളത്തിന് നല്ലതല്ലെന്നും കൂറിലോസ് ചൂണ്ടിക്കാട്ടി.

ലവ് ജിഹാദ് വിഷയം പരിശോധിക്കപ്പെടണമെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രസ്താവന വിവാദമായിരുന്നു. ലവ് ജിഹാദ് വിഷയം ജനസമൂഹത്തിന് മുന്നില്‍ ആവര്‍ത്തിച്ച് ഉയര്‍ന്നുവരികയാണെന്നും പരിശോധിച്ച് വ്യക്തത വരുത്തണമെന്നും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എല്‍ഡിഎഫ് നേതാക്കളിലൊരാള്‍ ലവ് ജിഹാദ് വിഷയം രാഷ്ട്രീയ ചോദ്യമായി ഉന്നയിക്കുന്നത്. ലവ് ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ഉള്‍പ്പെടുത്തിയത് ചര്‍ച്ചയായതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. സിപിഐഎം ഈ വിഷയം തള്ളിക്കളഞ്ഞതാണല്ലോ എന്ന് ചോദിച്ചപ്പോള്‍ ജോസ് തന്റെ നിലപാട് ആവര്‍ത്തിച്ചു.

ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞത്

“തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനായുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് മതേതര കേരളത്തിന് ആശാവഹമല്ല, എന്ന് മാത്രമല്ല വളരെ അപകടം പിടിച്ചൊരു പ്രവണതയാണ്. ന്യൂനപക്ഷങ്ങളെല്ലാം ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിത്. ഫാസിസം ശക്തി പ്രാപിച്ച് വരുന്ന, ന്യൂനപക്ഷവിരുദ്ധമായ നയങ്ങള്‍ ദേശീയ തലത്തില്‍ പ്രചാരം നേടുന്ന ഒരു കാലത്ത് ഇരകളുടെ സ്ഥാനത്ത് നില്‍ക്കുന്ന എല്ലാ ന്യൂനപക്ഷങ്ങളും എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നിന്ന് ഫാസിസത്തോട് പോരാടേണ്ട ഒരു കാലത്ത് ഇരകളെ ഭിന്നിപ്പിച്ച്, അതൊരു സാമ്രാജ്യത്വ അജണ്ടയാണ്, ഭിന്നിച്ച് ഭരിക്കുക എന്ന നയമാണ്.

ന്യൂനപക്ഷങ്ങളെല്ലാം ശത്രുപക്ഷത്ത് നില്‍ക്കുമ്പോള്‍ അവരില്‍ ഭിന്നതയുണ്ടാക്കി ഒരു വിഭാഗത്തെ അടര്‍ത്തി മാറ്റിയാല്‍ അതുവഴിയുണ്ടാകാവുന്ന നേട്ടം ആലോചിക്കാവുന്നതാണ്. അത് പക്ഷെ തിരിച്ചറിയാന്‍ വളരെ വൈകുമെന്നാണ് എനിക്ക് എല്ലാ ന്യൂനപക്ഷങ്ങളോടും പറയാനുള്ളത്.

ലൗ ജിഹാദ് ഇല്ലാത്ത ഒരു വിഷയമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. വസ്തുതകളുടേയും യാഥാര്‍ത്ഥ്യങ്ങളുടേയും പിന്തുണയില്ലാതെ. ആരെങ്കിലും ഗവേഷണം നടത്തി ഉണ്ടാക്കിയ ഹൈപ്പോതെസിസ് ആയിട്ടുപോലും ഞാന്‍ അതിനെ കാണുന്നില്ല. വര്‍ഗീയത ഇളക്കി വിടാനായിട്ട്, ഈ ബോംബ് പൊട്ടിക്കാനായിട്ട്, പ്രത്യേകിച്ച് മുന്നോക്ക വിഭാഗം എന്ന് അഭിമാനിക്കുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ എളുപ്പമാണ്. നിര്‍ഭാഗ്യവശാല്‍ ഈ കാലത്ത് അത് സമര്‍ത്ഥമായിട്ട് നടപ്പിലാകുന്നു. ഇടതുപക്ഷം പോലും അതിനോട് സമരസപ്പെടുകയും വിട്ടുവീഴ്ച്ച ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് വളരെ ഖേദകരമായ വസ്തുതയാണ്.”

Next Story