ഡല്‍ഹി പത്ത് ദിവസത്തേക്ക് കൂടി അടച്ചിടും; മെട്രോ സര്‍വ്വീസുകള്‍ക്കും വിലക്ക്
ന്യൂഡല്‍ഹി: രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. പത്ത് ദിവസത്തേക്ക് കൂടിയാണ് ഡല്‍ഹി വീണ്ടും അടച്ചിടുക. രോഗ വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങള്‍ നീട്ടുന്നത്. മെയ് 17 വൈകിട്ട് അഞ്ച് മണിവരെ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നേരത്തെ മെയ് പത്ത് വരെയായിരുന്നു സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ മെട്രോ സര്‍വ്വീസുകള്‍ക്കടക്കം നിയന്ത്രണം ബാധകമായിരിക്കും. മെയ് 17 വരെ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതായി ഡല്‍ഹി മെട്രോ […]

ന്യൂഡല്‍ഹി: രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. പത്ത് ദിവസത്തേക്ക് കൂടിയാണ് ഡല്‍ഹി വീണ്ടും അടച്ചിടുക. രോഗ വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങള്‍ നീട്ടുന്നത്. മെയ് 17 വൈകിട്ട് അഞ്ച് മണിവരെ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
നേരത്തെ മെയ് പത്ത് വരെയായിരുന്നു സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ മെട്രോ സര്‍വ്വീസുകള്‍ക്കടക്കം നിയന്ത്രണം ബാധകമായിരിക്കും. മെയ് 17 വരെ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് അറിയിച്ചു. ഡല്‍ഹിയില്‍ ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ സ്ഥിരത ലഭ്യമാകാന്‍ ലോക്ക്ഡൗ ണ് സഹായിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
ഓക്സിജന്‍ ക്ഷാമമായിരുന്നു ഡല്‍ഹിക്ക് വന്‍ വെല്ലുവിളി ഉയര്ത്തിയുരുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ ഇടപെടലിന്റെ ഭാഗമായി അത് പരിഹരിക്കപ്പെട്ടുവെന്നും ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നേരത്ത് 35 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും അത് ആശ്വസകാരമായ ടിപിആര്‍ ആണെന്ന് പറയാന്‍ കഴിയില്ലെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്.

ഏപ്രില്‍ 19നാണ് രോഗവ്യാപനവും മരണ നിരക്കും ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് ലോക്ക് നീട്ടിക്കൊണ്ട് കെജ്രിവാള് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.