Top

ഇന്നുമുതല്‍ അടുത്ത അഞ്ചുദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; നടപടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍

തിരുവനന്തപുരം: സംസ്ഥാനം ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് കടന്നു. ഇന്ന് (മെയ് 5 ശനിയാഴ്ച) മുതല്‍ മെയ് 9 ബുധനാഴ്ച വരെയുള്ള അഞ്ചുദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞദിവസം നടന്ന കൊവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പഴം, പച്ചക്കറി, പാല്‍ പലവ്യഞ്ജനം തുടങ്ങി ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, വ്യവസായ ശാലകള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന […]

5 Jun 2021 7:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നുമുതല്‍ അടുത്ത അഞ്ചുദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; നടപടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍
X

തിരുവനന്തപുരം: സംസ്ഥാനം ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് കടന്നു. ഇന്ന് (മെയ് 5 ശനിയാഴ്ച) മുതല്‍ മെയ് 9 ബുധനാഴ്ച വരെയുള്ള അഞ്ചുദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞദിവസം നടന്ന കൊവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

പഴം, പച്ചക്കറി, പാല്‍ പലവ്യഞ്ജനം തുടങ്ങി ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, വ്യവസായ ശാലകള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും, മേലധികാരിയുടെ സാക്ഷ്യപത്രവും നിര്‍ബന്ധമാണ്. നിശ്ചിത സമയങ്ങളിലാണ് ഇവര്‍ക്കും യാത്ര ചെയ്യാന്‍ അനുമതി.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.

പൊലീസ് പാസ് ലഭിച്ചവരില്‍ അടിയന്തര ആവശ്യങ്ങളുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. അതേസമയം, ലോക്ക്ഡൗണ് കാലയളവില്‍ ഇളവുകള്‍ അനുവദിച്ച ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് കടകള്‍, ബുക്ക് സ്റ്റാളുകള്‍ എന്നിവയെല്ലാം ഈ ദിവസങ്ങളില്‍ അടഞ്ഞു കിടക്കും.

Also Read: സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89

Next Story