Top

ത്വലാഖ് ചൊല്ലാന്‍ യുവതിയുടെ വീട്ടുകാരുടെ മര്‍ദ്ദനം; യുവാവിന് ഗുരുതര പരിക്ക്

15 Nov 2021 4:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ത്വലാഖ് ചൊല്ലാന്‍ യുവതിയുടെ വീട്ടുകാരുടെ മര്‍ദ്ദനം; യുവാവിന് ഗുരുതര പരിക്ക്
X

മുത്ത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് യുവാവിന് യുവതിയുടെ വീട്ടുകാരുടെ ക്രൂര മര്‍ദനം. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബിനാണ് വധുവിന്റെ ബന്ധുക്കളുടെ കയ്യേറ്റം നേരിടേണ്ടി വന്നത്.

ഒന്നര മാസം മുന്‍പായിരുന്നു അബ്ദുള്‍ അസീബിന്റെ നിക്കാഹ്. ഇവര്‍ക്കിടയില്‍ ഉണ്ടായ പ്രശനങ്ങളാണ് മര്‍ദനത്തില്‍ കലാശിച്ചത് എന്നാണ് വിവരം. യുവതിയുമായി ചെറിയ അഭിപ്രായ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് അസീബിന്റെ പ്രതികരണം. ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും അസീബ് പറയുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് അസീബിനെ രക്ഷിച്ചത്.

മര്‍ദനമേറ്റ അസീബിനെ അബ്ദുള്‍ അസീബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. സംഭവത്തില്‍ മൂന്നു പേരെ കോട്ടക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story

Popular Stories