Top

തേങ്ങയിടുന്നതിനിടെ തൊഴിലാളിക്ക് ബോധക്ഷയം; ഒന്നും നോക്കിയില്ല തളപ്പെടുത്ത് ചുറ്റിക്കെട്ടി

കയറുപയോഗിച്ച് കെട്ടിയതിനാല്‍ ബോധം നഷ്ടപ്പെട്ട ജോര്‍ജ് തെങ്ങില്‍ നിന്ന് താഴേക്ക് വീഴാതെ കുടുങ്ങികിടന്നു.

17 Nov 2021 7:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തേങ്ങയിടുന്നതിനിടെ തൊഴിലാളിക്ക് ബോധക്ഷയം; ഒന്നും നോക്കിയില്ല തളപ്പെടുത്ത് ചുറ്റിക്കെട്ടി
X

തേങ്ങയിടുന്നതിനിടെ തലക്കറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശരീരത്തെ തെങ്ങുമായി കെട്ടിയിട്ട് സ്വയം രക്ഷയൊരുക്കി തെങ്ങുകയറ്റ തൊഴിലാളി. കോട്ടയം പള്ളിപ്പടി പാറന്തോട്ട് ജോര്‍ജ്(60) ആണ് തെങ്ങില്‍ കയറി തേങ്ങയിടുന്നതിനിടെയാണ് ജോര്‍ജിന് തലകറക്കം അനുഭവപ്പെട്ടത്.

തുടര്‍ന്ന് കൈയിലുളള കയറുപയോഗിച്ച് തെങ്ങുമായി കൂട്ടി കെട്ടുകയായിരുന്നു. കയറുപയോഗിച്ച് കെട്ടിയതിനാല്‍ ബോധം നഷ്ടപ്പെട്ട ജോര്‍ജ് തെങ്ങില്‍ നിന്ന് താഴേക്ക് വീഴാതെ കുടുങ്ങികിടന്നു. പിന്നീട് കാഞ്ഞിരപ്പളളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ജോര്‍ജിനെ തെങ്ങില്‍ നിന്ന് താഴെയിറക്കിയത്.

ചോറ്റി ചിലമ്പിക്കുന്നേല്‍ ജോയിയുടെ തോട്ടത്തില്‍ തേങ്ങയിടുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ബോധം നഷ്ടപ്പെട്ടതോടെ കയറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. താഴെയിറക്കിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

Popular Stories