Top

തൊഴിലുറപ്പിനിടെ കാട്ടുപന്നിയുടെ ആക്രമണം; തൊഴിലാളിക്ക് ഗുരുതര പരുക്ക്

റബ്ബർതോട്ടത്തിൽ തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി കാട് തെളിക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്.

19 Oct 2021 12:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൊഴിലുറപ്പിനിടെ കാട്ടുപന്നിയുടെ ആക്രമണം; തൊഴിലാളിക്ക് ഗുരുതര പരുക്ക്
X

കല്ലറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുതുവിള പരപ്പിൽ അഖില ഭവനിൽ അമ്പത്തിയേഴുകാരിയായ ശോഭനയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. റബ്ബർതോട്ടത്തിൽ തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി കാട് തെളിക്കുന്നതിനിടെയാണ് കാട്ടുപന്നി കൂട്ടം ഇവരെ ആക്രമിച്ചത്.

കാട്ടുപന്നികളെ കണ്ടു തൊഴിലാളികൾ ഓടി മാറുന്നതിനിടയിൽ ആണ് ശോഭനയുടെ കാലിൽ കാട്ടുപന്നികളിൽ ഒന്ന് കുത്തിയത്. നാട്ടുകാർ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശോഭന.

Next Story

Popular Stories