Top

നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്നു വീണു; കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

വെണ്‍മാറയില്‍ അരുണിന്റെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടാണ് നിലംപതിച്ചത്.

15 Nov 2021 10:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്നു വീണു; കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
X

കോഴിക്കോട് ചെറുകുളത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ഒമ്പത് തൊഴിലാളികളാണ് വീടിനകത്ത് ഉണ്ടായിരുന്നത്. വീട് പൂര്‍ണ്ണമായും നിലംപതിച്ചു.വെണ്‍മാറയില്‍ അരുണിന്റെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടാണ് 2.30 യോടെ നിലംപതിച്ചത്.

ഏഴ് തൊഴിലാളികളെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കുളളില്‍ കുടുങ്ങിപ്പോയ രണ്ടു തൊഴിലാളികളെ ഏറെ നേരത്തിന് ശേഷമാണ് രക്ഷപ്പെടുത്താനായത്. ഫയര്‍ഫോഴ്‌സും,പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Next Story

Popular Stories