Top

എലപ്പുളളിയിലെ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍

കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്.

12 April 2022 6:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എലപ്പുളളിയിലെ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍
X

പാലക്കാട്: എലപ്പുളളിയിലെ മൂന്ന് വയസുകാരന്റെ മരണം കൊലപതകമെന്ന് പൊലീസ്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ എലപ്പുളളി സ്വദേശി ആസിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് വീടിനുളളിൽ അബോധാവസ്ഥയില്‍ കുഞ്ഞിനെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

STORY HIGHLIGHTS: Three-year-old boy killed in Elappully Mother is arrested

Next Story