Top

അട്ടപ്പാടി ഷോളയൂരിൽ വീണ്ടും പുലിയിറങ്ങി; ഭീതിയോടെ നാട്ടുകാർ

പൊലീസുകാർ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ വനം വകുപ്പിന് കൈമാറി.

17 Feb 2022 7:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അട്ടപ്പാടി ഷോളയൂരിൽ വീണ്ടും പുലിയിറങ്ങി; ഭീതിയോടെ നാട്ടുകാർ
X

അട്ടപ്പാടി ഷോളയൂരിലെ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രി പട്രോളിംങ് നടത്തുകയായിരുന്ന പൊലീസുകാരാണ് പുലിയെ കണ്ടത്. പുലിയെ കണ്ട് പൊലീസുകാർ ജീപ്പ് ഒതുക്കുകയായിരുന്നു. ഇവർ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ വനം വകുപ്പിന് കൈമാറി.പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടൊരുക്കിയിട്ടുണ്ട്.

വീണ്ടും പുലിയെ കണ്ടതോടെ ഭീതിയിലാണ് നാട്ടുകാർ. പാലക്കാട് ജില്ലയിലെ വിവിധ മേഖലയിൽ നിരവധി വളർത്തുമൃ​ഗങ്ങളെയാണ് പുലി പിടിച്ചത്. ഒരു മാസത്തിലേറെയായി ജില്ലയുടെ പലയിടങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് വിവരം. പുലിയെ പിടിക്കൂടാന്‍ വനംവകുപ്പ് പല ഭാഗങ്ങളില്‍ കൂടൊരുക്കിയിരുന്നെങ്കിലും പിടികൂടാനായില്ല.

പുലിയെ കണ്ടെന്ന വിവരം വനംവകുപ്പിനെ അറിയിക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന പരാതി നാട്ടുകാർ ഉയർത്തുന്നുണ്ട്. അതിനിടെയാണ് വീണ്ടും പുലി‍യെ കണ്ടതായി പൊലീസുകാർ അറിയിച്ചത്. പുലിക്കെണിയും ക്യാമറയും സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവിശ്യം പരിഗണിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.



STORY HIGHLIGHTS:Tiger Landed Again in Attappady Sholayur; The Natives with Fear

Next Story