Top

ഭീതി ഒഴിഞ്ഞു; ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി

വനം വകുപ്പിന്റെ നേതൃത്വത്തിൽ മയക്കുവെടിവെച്ചാണ് കടുവയെ പിടികൂടിയത്

10 March 2022 4:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭീതി ഒഴിഞ്ഞു; ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി
X

വയനാട്: മാനന്തവാടി കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി. വനംവകുപ്പിന്റെ നേതൃത്വത്തിൽ മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. വലത് കൈക്ക് പരിക്കേറ്റ് അവശനിലയിലായിരുന്നു കടുവ. നാല് വയസ്സുള്ള ആൺകടുവയെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് അറിയിച്ചു.

ബുധനാഴ്ച രാവിലെയോടെയായിരുന്നു കല്ലിയോട് പ്രദേശത്ത് കടുവയെ കണ്ടത്. തുടർന്ന് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിരുന്നു. സമീപത്തെ സ്വകാര്യ തോട്ടത്തിലെ ചതുപ്പിൽ കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയതോടെയാണ് മയക്കുവെടി വെച്ച് പിടിച്ചത്. വനംവകുപ്പ് സീനിയർ വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് കടുവയെ പിടികൂടിയത്. നോർത്ത് വയനാട്, സൗത്ത് വയനാട്, വൈൽഡ് ലൈഫ് ഡിഎഫ്ഒ മാരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

പരിക്കേറ്റ കടുവയെ പരിശോധനകൾക്കായി ബത്തേരിയിലെ ആനിമൽ ഹോസ്‌ സ്പെയ്‌സ് സെന്‍റർ ആന്‍റ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് കൊണ്ടുപോയി. കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. നേരത്തെയും വയനാടിന്റെ ചില ഭാ​ഗങ്ങളിൽ കടുവ ഇറങ്ങിയത് ആശങ്ക ഉണ്ടാക്കിയിരുന്നു.

STORY HIGHLIGHTS: The tiger captured in wayanad

Next Story