Top

കോഴിക്കോട് മാവൂരില്‍ പന്നിവേട്ടക്കിറങ്ങി വനംവകുപ്പ്

ഒമ്പത് എംപാനല്‍ ഷൂട്ടര്‍മാരാണ് പളളിയോള്‍ എരഞ്ഞിക്കല്‍ താഴത്തെ പുതിയോട്ടില്‍ മലയിലെ കാടുകളില്‍ പന്നിവേട്ടക്കിറങ്ങിയത്.

20 Oct 2021 3:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് മാവൂരില്‍ പന്നിവേട്ടക്കിറങ്ങി വനംവകുപ്പ്
X

കാട്ടുപന്നി ശല്ല്യം രൂക്ഷമായ കോഴിക്കോട് മാവൂരില്‍ വേട്ടക്കിറങ്ങി വനം വകുപ്പ്. കൃഷി നാശിപ്പിക്കുന്നുണ്ടെന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് വനം വകുപ്പ് മാവൂരിലെത്തി തെരച്ചില്‍ നടത്തിയത്. ഒമ്പത് എംപാനല്‍ ഷൂട്ടര്‍മാരാണ് പളളിയോള്‍ എരഞ്ഞിക്കല്‍ താഴത്തെ പുതിയോട്ടില്‍ മലയിലെ കാടുകളില്‍ പന്നിവേട്ടക്കിറങ്ങിയത്.

കാട്ടുപന്നികളുടെ താവളങ്ങല്‍ കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍. തെരച്ചിലിനായി ഷൂട്ടര്‍മാരുടെ കൂടെ കര്‍ഷകരും ചേര്‍ന്നിരുന്നു. പന്നി ശല്ല്യം കൊണ്ട് ബുദ്ധിമുട്ടിലായ കര്‍ഷകര്‍ സ്വതന്ത്ര കര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വനം വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വനം വകുപ്പില്‍ നിന്നുളള ഷൂട്ടര്‍മാര്‍ പകല്‍സമയത്ത് പന്നി വേട്ടയ്ക്കിറങ്ങിയത്.

Next Story

Popular Stories