Top

'പട്ടികടിച്ചത് മറച്ചുവച്ചിരിക്കാം'; ഒന്‍പതാം ക്ലാസുകാരന്റെ മരണം പേ വിഷബാധയെ തുടര്‍ന്നെന്ന് സംശയം

19 Oct 2021 6:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പട്ടികടിച്ചത് മറച്ചുവച്ചിരിക്കാം;  ഒന്‍പതാം ക്ലാസുകാരന്റെ മരണം പേ വിഷബാധയെ തുടര്‍ന്നെന്ന് സംശയം
X

ചേര്‍ത്തല അര്‍ത്തുങ്കലിലെ ഒന്‍പതാം ക്ലാസുകാരന്റെ മരണത്തിന് കാരണം പേവിഷബാധയെന്ന് സംശയം. സ്രാമ്പിക്കല്‍ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ നിര്‍മല്‍ രാജേഷ് (14)ന്റെ മരണമാണ് പേ വിഷ ബാധയെ തുടര്‍ന്നാണെന്ന് സംശയം ഉയര്‍ന്നത്. കഴിഞ്ഞ 16നാണ് അസ്വസ്ഥകളെ തുടര്‍ന്ന് നിര്‍മല്‍ രാജേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചത്. പിന്നാലെ മരണവും സംഭവിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേ വിഷബാധയെന്ന സംശയം ഉയര്‍ന്നത്. പരിശോധിച്ച ഡോക്ടര്‍മാരുടെയും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലും ഇതിന്റെ സൂചനകള്‍ നല്‍കുന്നതാണെന്നാണ് വിവരം. ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇന്‍സിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഫലം ലഭിച്ച ശേഷമായിരിക്കും അന്തിമ നിഗമനം ഉണ്ടാവുക.

വീട്ടിലെ വളര്‍ത്തുപട്ടിയുമായുള്ള സമ്പര്‍ക്കമാണ് പേ വിഷ ബാധയ്ക്ക് കാരണം എന്നാണ് വിലയിരുത്തല്‍. നേരത്തെ ഈ മാസം ആദ്യം നിര്‍മലിന്റെ അനിയന്റെ മുഖത്ത് പട്ടിയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുത്തിവയ്പ്പ് എടുക്കുകയും ചെയ്തിരുന്നു. സമാനമായ ഒരു മുറിവ് കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മലിന്റെ മുഖത്തും പ്രത്യക്ഷപ്പെട്ടിരുന്നു. സൈക്കിളില്‍ നിന്നും വീണ് ഉണ്ടായ മുറിവാണെന്നാണ് നിര്‍മല്‍ വീട്ടുക്കാരോട് പറഞ്ഞത്. എന്നാല്‍ മുഖത്തുള്ള മുറിവ്് പട്ടികടിച്ചതാണെന്ന് കൂട്ടുകാരോട് നിര്‍മല്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കുത്തിവെപ്പിന് പേടിച്ചാവാം പട്ടികടിച്ചതാണെന്ന് വീട്ടില്‍ പറയാതിരുന്നത് എന്നാണ് പറയാതിരുന്നതെന്ന് വീട്ടുക്കാര്‍ പറയുന്നത്. സംശയം ഉയര്‍ന്നതിന് പിന്നാലെ വീട്ടിലെ പട്ടിയെ വൈറ്ററിനറി സര്‍ജന്‍ എത്തി പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയുടെ കടിയേറ്റ് ഉടന്‍ തന്നെ കുത്തിവെപ്പടുക്കാത്തതാകാം മരണക്കാരണം എന്ന് കരുതപ്പെടുന്നു. കുട്ടിയുമായി സമ്പര്‍ക്കമുള്ള 12 പേര്‍ക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു. നിലവില്‍ പട്ടിയെ വീട്ടില്‍ തന്നെ നിരീക്ഷിക്കുകയാണ്.

Next Story

Popular Stories