Top

'വേനല്‍ മഴ' അവധിക്കാല ക്യമ്പ് ഏപ്രില്‍ 25 മുതല്‍

17 April 2022 12:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വേനല്‍ മഴ അവധിക്കാല ക്യമ്പ് ഏപ്രില്‍ 25 മുതല്‍
X

കോട്ടയം: പൂഞ്ഞാര്‍ മണിയംകുന്ന് സെന്റ് ജോസഫ് യുപി സ്‌കൂള്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി 'വേനല്‍ മഴ' അവധിക്കാല ക്യമ്പ് ഒരുക്കുന്നു. ഏപ്രില്‍ 25 മുതല്‍ 30 വരെയാണ് ക്യമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ബാല്യകാലം ഉല്ലാസകരമാക്കുന്നതിനോടൊപ്പം നേതൃത്വവാസനകള്‍ വളര്‍ത്തുവാനുള്ള അവസരം കൂടിയാണ് വേനല്‍ മഴ.

കൊവിഡ് മൂലം ആരോഗ്യകരമായ സാമൂഹികാന്തരീക്ഷം നഷ്ടമായതോടെ കുട്ടികളുടെ ലോകം മൊബൈല്‍ ഫോണിലേക്ക് ചുരുങ്ങി. ഈ സ്ഥിതിയില്‍ നിന്ന് കുരുന്നുകള്‍ക്ക് പുത്തന്‍ ഉണര്‍വാകും വേനല്‍ മഴ. ഇവിടെ പഠിത്തം ഇല്ല.

മാജിക് ഷോ, ബോട്ടില്‍ ആര്‍ട്ട്, നാടന്‍ കലാ ശില്‍പരൂപങ്ങള്‍, നാടന്‍ കളികള്‍, നാടന്‍ ഭക്ഷണം തയ്യാറാക്കല്‍, സ്‌കിറ്റ്, പ്രസംഗ-ഗാന പരിശീലനം തുടങ്ങി ഒട്ടനവധി രസകരമായ കാര്യങ്ങളിലൂടെ കുട്ടികളുടെ പഴയ പ്രസരിപ്പും ഉന്മേഷവും വീണ്ടെടുക്കാന്‍ കഴിയും.

രാവിലെ 9.30 മുതല്‍ 3.30 വരെയാണ് ക്യമ്പ്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ക്യമ്പില്‍ നിന്ന് നല്‍കും.

വിശദ വിവരങ്ങള്‍ക്ക്: 94970 93359 എന്ന നമ്പറില്‍ ബന്ധപ്പെടുക.

രജിസ്‌ട്രേഷനായി നല്‍കിയിട്ടുള്ള ഗൂഗ്ള്‍ ഫോം പൂരിപ്പിക്കുക.



Next Story