Top

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം; നറുക്കെടുപ്പിനായി കുട്ടികളെ തെരഞ്ഞെടുത്തു

കൊവിഡ് മാനദണ്ഡപ്രകാരം ഇത്തവണയും പത്ത് വയസിന് മുകളിലുള്ള ആണ്‍കുട്ടികളെയാണ് നറുക്കെടുപ്പിനായി നിര്‍ദേശിച്ചിരിക്കുന്നത്.

14 Oct 2021 12:38 PM GMT
Nisha M Kunjappan

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം; നറുക്കെടുപ്പിനായി  കുട്ടികളെ തെരഞ്ഞെടുത്തു
X

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളെ തെരഞ്ഞെടുത്തു. ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുക്കുന്നതിനായി ഗോവിന്ദ് വര്‍മ്മയേയും മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്കെടുക്കുന്നതിനായി നിരഞ്ജന്‍ ആര്‍ വര്‍മ്മയേയുമാണ് തെരഞ്ഞെടുത്തത്.

കൊവിഡ് മാനദണ്ഡപ്രകാരം ഇത്തവണയും പത്ത് വയസിന് മുകളിലുള്ള ആണ്‍കുട്ടികളെയാണ് നറുക്കെടുപ്പിനായി നിര്‍ദേശിച്ചിരിക്കുന്നത്.

Popular Stories

    Next Story