Top

ഒരു മാസത്തിനുളളിൽ മോഷ്ടിച്ചത് അഞ്ച് ബെെക്കുകൾ; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ പിടിയിൽ

20 Jun 2022 10:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു മാസത്തിനുളളിൽ മോഷ്ടിച്ചത് അഞ്ച് ബെെക്കുകൾ; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ പിടിയിൽ
X

എറണാകുളം: ബൈക്ക് മോഷണ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച നാല് വിദ്യാർഥികളെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.

മൂവാറ്റുപുഴ സംഗമംപടി സമീപത്ത് നിന്നും ഹീറോഹോണ്ട പാഷൻ പ്ലസ്, പോത്താനിക്കാട് മാവുടി ഭാഗത്ത്‌ നിന്ന് ബജാജ് പൾസർ, കോതമംഗലം ഭൂതത്താൻകെട്ട് ഭാഗത്ത്‌ നിന്നും ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ, മൂവാറ്റുപുഴ വെള്ളൂർകുന്നം എൻ.എസ്.എസ് സ്കൂൾ സമീപത്ത് നിന്നും ഹീറോ ഹോണ്ട പാഷൻ പ്ലസ്, ആട്ടായം ഭാഗത്ത്‌ നിന്ന് അവൻജേർ എന്നീ ബൈക്കുകളാണ് ഇവർ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മോഷ്ടിച്ചത്.

ഒരേ സ്കൂളിൽ പഠിക്കുന്നവരാണ് നാല് വിദ്യാർത്ഥികളും. രാത്രി ആളില്ലാത്ത സ്ഥലങ്ങളിൽ നിന്നും റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളുടെ ലോക്ക് പൊളിച്ച് എടുത്ത്കൊണ്ടുവന്ന് നമ്പർ പ്ലേറ്റ് ഊരി മാറ്റിയാണ് ഇവർ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ മോഷ്ടിക്കുന്ന വണ്ടികൾ ഇവർ ഉപയോഗിക്കുന്നതിന് വേണ്ടി പല സ്ഥലങ്ങളിൽ ഒളിപ്പിച്ചു വെക്കുകയാണ് പതിവ്. ഇവർ വേറെയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

STORY HIGHLIGHTS: Police arrest minor students in bike theft case

Next Story