Top

വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

19 Oct 2021 4:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
X

വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തത്. പത്തിനിപ്പാറ സ്വദേശിയായ 21കാരനെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നുവെന്നും പതിനേഴുവയസുകാരിയായ പെൺകുട്ടിയെ കഴിഞ്ഞ ഒന്നരവർഷമായി പ്രതി പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നെടുങ്കണ്ടത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Next Story

Popular Stories