Top

രാജാക്കാട് സൈറ്റ് റോഡില്‍ ഗര്‍ത്തം; വാഹനം കടന്നുപോവില്ല

കോണ്‍ക്രീറ്റിനടിയിലുള്ള മണ്ണ് ഒലിച്ചു പോയാണ് അഗാധ ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് വിവരം.

24 Nov 2021 10:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജാക്കാട് സൈറ്റ് റോഡില്‍ ഗര്‍ത്തം; വാഹനം കടന്നുപോവില്ല
X

രാജാക്കാട് പന്നിയാര്‍കൂട്ടി വളയംപിളളി പടി വിയര്‍ സൈറ്റ് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്ന് അഗാധ ഗര്‍ത്തം രൂപപ്പെട്ടു. 2018 ല്‍ റീബില്‍ഡ് കേരളാ പദ്ധതിയുടെ ഭാഗമായി ആ കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ മുകള്‍ വശത്താണ് മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്നാണ് ഗര്‍ത്തം രൂപപ്പെട്ടത്. ആറു മീറ്ററോളം ആഴത്തിലും അഞ്ച് മീറ്ററോളം നീളത്തിലും അഞ്ചു മീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റിനടിയിലുള്ള മണ്ണ് ഒലിച്ചു പോയാണ് അഗാധ ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് വിവരം.

മഴയുടെ തുടക്കത്തില്‍ വെള്ളമൊഴുകി ചെറിയ കുഴി രൂപപ്പെട്ടപ്പോള്‍ നാട്ടുകാര്‍ കല്ലും മണ്ണും ഇട്ട് കുഴി മൂടിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് അഗാധ ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തില്‍ നിന്നും ഉറവയുണ്ടായി വെള്ളം ഒഴുകുന്നുണ്ട്. പ്രായമായവരും കുട്ടികളുമടക്കം നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. റോഡ് കോണ്‍ക്രീറ്റിംഗിന്റെ അടിയിലുള്ള മണ്ണ് ഒലിച്ചു പോയതിനാലും, റോഡില്‍ കമ്പികെട്ടി കോണ്‍ക്രീറ്റിംഗ് നടത്താത്തതിനാലും ഒരു വാഹനവും ഇതുവഴി കടന്നുപോകില്ല.

വാര്‍ഡു മെമ്പര്‍ ടി.കെ സുജിതിന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ റോഡില്‍ വേലി കെട്ടി അപകട സൂചനാ ബോര്‍ഡും സ്ഥാപിച്ചു. പഞ്ചായത്തിലെ എഞ്ചിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ഐറീഷ് ഓട നിര്‍മ്മിച്ച് 20 മീറ്റര്‍ നീളത്തില്‍ റോഡ് കട്ട് ചെയ്തു മാറ്റി പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.



Next Story

Popular Stories