പത്തനംതിട്ടയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലി പരുക്കുകളോടെ ആട്ടിന്‍കൂട്ടില്‍; പിടികൂടി
വനപാലകരെത്തി വലവിരിച്ച് പിടിച്ച ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റി.
29 Dec 2021 6:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. മുരിപ്പേലില്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടിലാണ് പരുക്കേറ്റ നിലയില്‍ പുലിയെ കണ്ടത്തിയത്. പുലിയെ വനപാലകര്‍ വലവിരിച്ച് പിടികൂടുകയായിരുന്നു.
പ്രാഥമിക നിഗമനമനുസരിച്ച് ഒരു വയസ്സില്‍ താഴെയുള്ള പുലിയാണെന്നാണ് വിവരം. പരുക്കേറ്റ് അവശനിലയിലായിരുന്നു പുലി. ഉടന്‍ തന്നെ നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു. വനപാലകരെത്തി വലവിരിച്ച് പിടിച്ച ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റി. പുലിക്ക് പരുക്ക് പറ്റിയതെങ്ങനെയെന്ന കാരണം വ്യക്തമല്ല.
പുലിയെ റാന്നി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ട് പോയി. പുലിയെ വനംവകുപ്പ് ഡോക്ടര്‍ പരിശോധനക്ക് വിധേയമാക്കും. പരിക്ക് ഭേദമായതിന് ശേഷമായിരിക്കും പുലിയെ കാട്ടിലേക്ക് വിടുക.
Next Story