Top

ഏറാമലയില്‍ ഒന്നര വയസുകാരൻ തോട്ടിൽ വീണു മരിച്ചു

17 Oct 2021 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏറാമലയില്‍ ഒന്നര വയസുകാരൻ തോട്ടിൽ വീണു മരിച്ചു
X

ഏറാമല പയ്യത്തൂരിൽ കണ്ടോത്ത് താഴക്കുനിയിൽ ഒന്നര വയസ്സുള്ള മകൻ മുഹമ്മദ് റയ്ഹാൻ തോട്ടിൽ വീണു മരിച്ചു.നൂർജഹാൻ - മുഹമ്മദ് ഷംജാസ് ദമ്പതികളുടെ മകനാണ്. മൂത്ത സഹോദരൻ വീടിനടുത്തുള്ള കടയിൽ ബ്രഡ് വാങ്ങാൻ പോയപ്പോൾ പിന്നാലെ സഹോദരനും വീട്ടുകാരും അറിയാതെ കുട്ടിയും കൂടെ പോയി.

ഇന്നലെ പെയ്ത ശക്തമായ മഴയിൽ വീടിനടുത്തുള്ള ചെറിയ തോട് നിറഞ്ഞു കവിഞ്ഞിരുന്നു. ഈ തോട്ടിൽ കുട്ടി വീഴുകയായിരുന്നു. അടുത്തുള്ള കച്ചവടക്കാരനാണ് കുട്ടി വെള്ളത്തിൽ വീണത് കണ്ടത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഉടൻ വടകര ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവ. ആശുപത്രിയിലേക്കു മാറ്റി.

Next Story

Popular Stories