Top

മാവൂർ ​ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലേറി ആർഎംപിഐ; ടി രഞ്ജിത്ത് പുതിയ പ്രസിഡന്റ്

മുസ്ലിം ലീ​ഗ് ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ രാജിവെച്ചൊഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

16 July 2022 10:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാവൂർ ​ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലേറി ആർഎംപിഐ; ടി രഞ്ജിത്ത് പുതിയ പ്രസിഡന്റ്
X

കോഴിക്കോട്: മാവൂർ ​ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പിടിച്ച് ആർഎംപിഐ. ആർഎംപിഐ അം​ഗം ടി രഞ്ജിത്ത് പ്രസിഡന്റായി ചുമതലയേറ്റു. ഇതോടെ കോഴിക്കോട് ജില്ലയിൽ ആർഎംപിഐ ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി. മുസ്ലിം ലീ​ഗ് ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ രാജിവെച്ചൊഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

മുൻകൂട്ടി നിശ്ചയിച്ച ധാരണപ്രകാരമാണ് ഉമ്മർ മാസ്റ്റർ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. മാവൂരിൽ ആർഎംപിഐ പിന്തുണയോടെയാണ് മുസ്ലിം ലീ​ഗ് ഭരണത്തിലേറിയത്. മുസ്ലിം ലീഗിന് അഞ്ച് അംഗങ്ങളും കോൺഗ്രസിന് നാല് അംഗങ്ങളും ഉണ്ട്. ആർഎംപിഐ പിന്തുണയോടെ പഞ്ചായത്തിൽ 18 ൽ പത്ത് പേരുടെ പിന്തുണ യുഡിഎഫിനുണ്ടായിരുന്നു.

കോൺഗ്രസിൽ നിന്നുള്ള ജയശ്രീ ദിവ്യപ്രകാശാണ് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്. നിലവിൽ കോഴിക്കോട് ജില്ലയിൽ ഒഞ്ചിയം, ചോറോട് ​ഗ്രാമ പഞ്ചായത്തുകളിലാണ് ആർഎംപിഐക്ക് ഭരണമുളളത്. സിപിഐഎമ്മാണ് മാവൂർ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പഞ്ചായത്തിൽ സിപിഐഎമ്മിന് എട്ട് അംഗങ്ങളുണ്ട്.

STORY HIGHLIGHTS: Mavoor Panchayath President Position Hold RMPI

Next Story