മലപ്പുറം ആക്കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു
ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു
19 March 2023 12:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം: വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയില്‍ ജിദ്ദയില്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. കിങ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ദീര്‍ഘകാലമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ജിദ്ദയില്‍ തന്നെ സംസ്‌കരിക്കുന്നതിന് വേണ്ടിയുളള നടപടി ക്രമങ്ങള്‍ നടന്നുവരുന്നതായി ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ്ങിന്റെ ചുമതലയുള്ള ഇസ്ഹാഖ് അറിയിച്ചു.
ഭാര്യ: സുബൈദ മക്കള്‍: യാസര്‍ അറഫാത്ത്, മുഹമ്മദ് റാഫി, മിഖ്ദാദ്. മക്കളില്‍ രണ്ടു പേര്‍ ജിദ്ദയിലുണ്ട്.
STORY HIGHLIGHTS: Malayali death news jiddha
- TAGS:
- Gulf
- Malappuram
- Death
Next Story