Top

പഞ്ചായത്ത് മെമ്പറെ പുലി മാന്തി; ധോണിയിലെ 'കോഴിക്കള്ളന്‍' വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി

18 March 2022 8:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചായത്ത് മെമ്പറെ പുലി മാന്തി; ധോണിയിലെ കോഴിക്കള്ളന്‍ വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
X

പാലക്കാട്: ധോണിയില്‍ ഭീതിപടര്‍ത്തി നാട്ടിലിറങ്ങിയ പുലി വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ടിജി മാണി എന്നയാളുടെ വീട്ടില്‍ സ്ഥാപിച്ച കുട്ടിലാണ് പുലി കയറിയത്. കോഴിയെ പിടിക്കാന്‍ നിരന്തരം ഈ പ്രദേശത്ത് പുലി എത്തിയിരുന്നു.

പുലി കുടുങ്ങിയതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പുലിയെ ഇവിടെ നിന്നും മാറ്റി. ഇതിനിടെ പുലിക്കൂട് മാറ്റാനുള്ള ശ്രമത്തിനിടെ പഞ്ചായത്ത് മെമ്പര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കൂട് മാറ്റുന്നതിനിടെ പുലി മാന്തുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ ഉണ്ണികൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ പരുക്ക് സാരമുള്ളതല്ല.

ധോണി മൂലപ്പാടം പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മൂലപ്പാടം വെട്ടം തടത്തില്‍ ടിജിയുടെ വീടിന് പിറകിലെ കോഴിക്കൂടിന് മുകളിലെ മരക്കൊമ്പിലിരുന്ന കോഴികളെ പുലി ചാടിപ്പിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ജനവാസ മേഖലയില്‍ അടിക്കടിയുള്ള പുലിയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയതോടെയാണ്. വനപാലകര്‍ പുലിക്കൂട് സ്ഥാപിച്ചതും ഇന്ന് പുലി കുടുങ്ങിയതും.

ContentHighlight: leopard found dhoni palakkad was captured last night

Next Story