Top

സ്വത്തിന് വേണ്ടി രണ്ടാനച്ഛന്റെ ആസിഡ് ആക്രമണം; ചികിത്സയിലിരിക്കെ മകന്‍ മരിച്ചു

ജീപ്പിന്റെ സീറ്റില്‍ ആസിഡായതിനാല്‍ മറ്റൊരു വാഹനത്തില്‍ അയല്‍വാസികളാണ് ബിജുവിനെ പേരാവൂരിലെ ആസ്പത്രിയിലെത്തിച്ചത്

15 Nov 2021 7:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വത്തിന് വേണ്ടി രണ്ടാനച്ഛന്റെ ആസിഡ് ആക്രമണം; ചികിത്സയിലിരിക്കെ മകന്‍ മരിച്ചു
X

രണ്ടാനച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന പേരാവൂര്‍ മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ ( 50 ) മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കോഴിക്കോട്ടെ മിംസ് ആസ്പത്രിയിലായിരുന്നു മരണം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിജുവിനെ രണ്ടാനച്ചന്‍ ആക്രമിച്ചത്. മുഖത്ത് ആസിഡൊഴിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഒക്ടോബര്‍ 29നാണ് ബിജു അക്രമിക്കപ്പെട്ടത്. അന്നേ ദിവസം പുലര്‍ച്ചെ മണത്തണ ടൗണിലെ കുളത്തിലേക്ക് പോവുന്നതിനിടെയാണ് സംഭവം.ബിജു ജീപ്പില്‍ പോകുമ്പോള്‍ റോഡില്‍ കല്ലുകള്‍ നിരത്തി തടഞ്ഞ് മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. ജീപ്പില്‍നിന്ന് ഇറങ്ങിയോടുന്നതിനിടെ വെട്ടുകത്തികൊണ്ട് ബിജുവിന്റെ കൈയില്‍ വെട്ടുകയും ആശുപത്രിയില്‍ കൊണ്ടു പോകുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ജീപ്പിന്റെ സീറ്റില്‍ ആസിഡായതിനാല്‍ മറ്റൊരു വാഹനത്തില്‍ അയല്‍വാസികളാണ് ബിജുവിനെ പേരാവൂരിലെ ആസ്പത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ അന്ന് തന്നെ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

Next Story

Popular Stories