Top

യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടിയ സംഭവം: അമ്മയേയും പ്രതി ചേർത്തു

മൃതദേഹം മറവ് ചെയ്തത് അമ്മയുടെ സഹായത്തോടെയാണെന്ന് സാബുവിന്റെ മൊഴി.

25 March 2022 2:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടിയ സംഭവം: അമ്മയേയും പ്രതി ചേർത്തു
X

തൃശ്ശൂര്‍: ചേർപ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയേയും പ്രതി ചേർത്തു. മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ കെജെ സാബുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മൃതദേഹം മറവ് ചെയ്തത് അമ്മയുടെ സഹായത്തോടെയാണെന്ന സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മ പത്മാവതിയെയും പൊലീസ് പ്രതി ചേർത്തത്.

പത്മാവതി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. ബാബു സ്ഥിരമായി മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതിൽ സഹികെട്ടാണ് കൊലപാതകം നടത്തിയതെന്ന് സാബു മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം വീടിനോട് ചേർന്ന പറമ്പിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. സഹോദരനെ കൊലപ്പെടുത്തി കുഴിച്ചിട്ടതിന് ശേഷം സാബുവും അമ്മ പത്മാവതിയും ചേര്‍ന്ന് ബാബുവിനെ കാണാനില്ലെന്നു കാണിച്ച് ചേര്‍പ്പ് പോലീസില്‍ പരാതിയും നല്‍കി.

വ്യാഴാഴ്ച രാവിലെ പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസി മണ്ണ് ഇളകി കിടക്കുന്നതായും ഒരു കൈ പുറത്തേക്ക് കിടക്കുന്നതായും കണ്ടെത്തി. ഇയാള്‍ പ്രദേശവാസികളായ മറ്റുള്ളവരെ വിവരമറിയിച്ച ശേഷം ചേര്‍പ്പ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലിലാണ് അമ്മയുടെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് സാബു മൊഴി നൽകിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പത്മാവതിയെ ഡിസ്ചാര്‍ജ്ജ് ചെയ്താൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

STORY HIGHLIGHTS: in Thrissur a young man killed his brother their Mother also a defendant in this case


Next Story

Popular Stories