Top

കോൺ​ഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

മുരളി വീട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നുവെന്നാണ് വിവരം.

25 April 2022 8:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോൺ​ഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ
X

പാലക്കാട്: കോൺ​ഗ്രസ് ഓഫീസിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമടയിലെ സ്രാമ്പിച്ചളള സ്വദേശി മുരളി(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുരളിയെ ഓഫീസിന്റെ മുകൾ നിലയിലുളള കൊടിമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയൾ കുറച്ച് കാലമായി കാമ്പ്രത്ത് ചള്ളയിലുള്ള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ താമസിച്ചുവരികയായിരുന്നു. മുരളി വീട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നുവെന്നാണ് വിവരം.

ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056.

STORY HIGHLIGHTS: a man hanged himself in the congress office


Next Story