Top

കാട്ടാടിനെ വിഴുങ്ങാനുള്ള ശ്രമം പാളി; കുത്തേറ്റ് പെരുമ്പാമ്പും ശ്വാസം മുട്ടി കാട്ടാടും ചത്തു

മീറ്ററോളം നീളമുളള പാമ്പിന്റെ ശരീരത്തിൽ കൊമ്പ് തുളച്ച് കയറിയ മുറിവു കണ്ടതോടെ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു.

20 Sep 2021 4:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാട്ടാടിനെ വിഴുങ്ങാനുള്ള ശ്രമം പാളി; കുത്തേറ്റ് പെരുമ്പാമ്പും ശ്വാസം മുട്ടി കാട്ടാടും ചത്തു
X

നാദാപുരം: കാട്ടാടിനെ വിഴുങ്ങാനുളള ശ്രമത്തിനിടെ കൊമ്പ് കൊണ്ട് കുത്തേറ്റ് പെരുമ്പാമ്പും ശ്വാസം മുട്ടി കാട്ടാടും ചത്തു. വിലങ്ങാട് വലിയ പാനോം കുരിശ് പളളി റോഡിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പെരുമ്പാമ്പ് കാട്ടാടിനെ പിടികൂടി വിഴുങ്ങാനുളള ശ്രമത്തിനിടയിലായിരുന്നു സംഭവം.

മരണ വെപ്രാളത്തിനിടയിലാണ് ആടിന്റെ കൊമ്പ് കൊണ്ട് പാമ്പിനു കുത്തേറ്റത്. മുറിവേറ്റ നിലയിൽ പാമ്പ് കിടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടയിൽ പാമ്പ് കഴുത്തിൽ ചുറ്റിവരിഞ്ഞ് ആടും ചത്തു. മീറ്ററോളം നീളമുളള പാമ്പിന്റെ ശരീരത്തിൽ കൊമ്പ് തുളച്ച് കയറിയ മുറിവു കണ്ടതോടെ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് ആടിനെയും പാമ്പിനെയും വനം വകുപ്പ് അധികൃതർ കൊണ്ടുപോയി.

Next Story