Top

കണ്ണൂരില്‍ ഗുണ്ടാ നേതാവ് ഒനാസിസിനെ നാടുകടത്തി

വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ആയി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.

9 March 2022 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂരില്‍ ഗുണ്ടാ നേതാവ് ഒനാസിസിനെ നാടുകടത്തി
X

കണ്ണൂര്‍: ഗുണ്ടാ നേതാവ് മുഹമ്മദ് ഒനാസിസിനെ നാടുകടത്തി. കാപ്പ വകുപ്പ് ചുമത്തിയാണ് തലശ്ശേരി സ്വദേശിയായ മുഹമ്മെദ് ഒനാസിസിനെ നാടുകടത്തിയത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ആയി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായറിന്റെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. അടുത്ത കാലത്തായി കാപ്പ ചുമത്തി നാടുകടത്തല്‍ നടപടി നേരിടുന്ന രണ്ടാമത്തെ ക്രിമിനല്‍ കേസ്സ് പ്രതിയാണ് മുഹമ്മെദ് ഒനാസിസ്. പ്രതിയുടെ പേരില്‍ നിലവില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ആയി ആറോളം ക്രിമിനല്‍ കേസുകളുണ്ട്.

കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ കാപ്പ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

STORY HIGHLIGHTS: goonda leader Onassis deported in kannur

Next Story