Top

മായം ചേർത്താൽ കുടുങ്ങും; ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന കർശനമാക്കുന്നു

വീഴ്ച കണ്ടെത്തിയ അമ്പതോളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവയ്‌ക്കാണ് നോട്ടീസ് നൽകിയത്.

21 Sep 2021 4:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മായം ചേർത്താൽ കുടുങ്ങും; ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന കർശനമാക്കുന്നു
X

ഓണത്തിന് ശേഷം വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധ ശക്തമാക്കി. മൊബൈൽ ലാബിന്റെ സഹായത്തോടെ ഓരോ താലൂക്കുകളിലും രണ്ട് ദിവസം വീതം നീണ്ടുനിൽക്കുന്ന പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്നത്. രണ്ടാഴ്ച മുമ്പാണ് നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള പരിശോധനകൾ ആരംഭിച്ചത്. ഇന്നലെയും ഇന്നും ചവറ മണ്ഡലം കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുക. വരും ദിവസങ്ങളിൽ കരുനാഗപ്പള്ളി മണ്ഡലം കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്ക് ശേഷം രണ്ട് ദിവസം ആലപ്പുഴ ജില്ലയിലേക്ക് മൊബൈൽ ലാബിന്റെ സേവനം ഭക്ഷ്യസുരക്ഷാവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിൽ നിന്ന് മടങ്ങിയെത്തിയശേഷം കൊല്ലം ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധനകൾ തുടരും.

മായം ചേർത്താൽ കുടുങ്ങും

പാൽ, കുടിവെള്ളം, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ സാമ്പിളുകളാണ് അധികവും പരിശോധനയ്‌ക്കായി ശേഖരിക്കുന്നത്. ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്ബിളുകൾ ശേഖരിച്ച്‌ പരിശോധന നടത്തിയെങ്കിലും കുറ്റകരമായി യാതൊന്നും കണ്ടെത്താനായില്ല. കടകളിലും ഹോട്ടലുകളിലും ബിസിനസ് വളരെ കുറവായതിനാൽ കൃത്രിമങ്ങളുടെയും മായം ചേ‌ർക്കലിന്റെയും തോത് വളരെ കുറവാണ്. ജില്ലയിലെ പതിനൊന്ന് ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസിലുമായി നടത്തിയ പരിശോധനകളിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും

വീഴ്ച കണ്ടെത്തിയ അമ്പതോളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവയ്‌ക്കാണ് നോട്ടീസ് നൽകിയത്. ന്യൂനതകൾ പരിഹരിക്കാനും പിഴ ഈടാക്കാനുമായി അവരെ ഓഫീസിൽ വിളിച്ചുവരുത്തേണ്ടതാണെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ പ്രകാരമേ ഹിയറിംഗ് നടത്താവൂ എന്നുള്ളതിനാൽ ആരെയും വിളിക്കാൻ തുടങ്ങിയിട്ടില്ല. ന്യൂനതകൾക്ക് പിഴ ഈടാക്കിയശേഷം പോരായ്‌മകൾ പരിഹരിച്ചാൽ മാത്രമേ അത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയൂ. ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടക്കുന്നത്.

Next Story

Popular Stories